തിരുവനന്തപുരം: കേരളത്തിൽ മണ്ണെണ്ണ വില വീണ്ടും കുതിച്ചുയർന്നിരിക്കുന്നു. നിലവില്‍ ഒരു ലിറ്റർ മണ്ണെണ്ണയുടെ വില 74 രൂപയായി വർധിച്ചു. കഴിഞ്ഞ ആറ് മാസത്തിനിടെയുണ്ടായ വർധനവ് ഞെട്ടിക്കുന്നതാണ്. ജൂണ്‍ മാസത്തില്‍ ലിറ്ററിന് 61 രൂപയായിരുന്നത് ഡിസംബറായപ്പോഴേക്കും 13 രൂപ വർധിച്ച് 74 രൂപയില്‍ എത്തിയിരിക്കുകയാണ്.
മണ്ണെണ്ണയുടെ വില ഉയര്‍ന്നതോടെ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. റേഷന്‍ കടകളില്‍ പോലും മണ്ണെണ്ണ കിട്ടാക്കനിയായി മാറിയിരിക്കുകയാണ്. വൈദ്യുതീകരിക്കാത്ത വീടുകളെയും മുന്‍ഗണന കാര്‍ഡ് ഉടമകളെയുമാണ് മണ്ണെണ്ണയുടെ വില വര്‍ധന പ്രതികൂലമായി ബാധിക്കുക. എന്നാല്‍ വില വര്‍ധനവില്‍ സംസ്ഥാന സര്‍ക്കാര്‍ യാതൊരു എതിര്‍പ്പും അറിയിച്ചില്ല എന്ന ആരോപണവും ഉയരുന്നുണ്ട്. ക്രൂഡ് ഓയിലിന്റെ വില വര്‍ധനവാണ് മണ്ണെണ്ണയുടെ വില വര്‍ധിക്കാന്‍ കാരണമായത്.
SUMMARY: Kerosene prices rise; up by Rs 13 in six months














