തിരുവനന്തപുരം: ബൈക്ക് കുഴിയില്‍ വീണ് തിരുവനന്തപുരത്ത് യുവാവിന് ദാരുണാന്ത്യം. കരകുളം ഏണിക്കര സ്വദേശിയായ ആകാശ് മുരളിയാണ് മരിച്ചത്. ടെക്നോ പാർക്കില്‍ ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. വഴയിലയ്ക്ക് സമീപം കുറവൂർ കോളത്ത് റോഡ് വികസനത്തിന്റെ ഭാഗമായി ഓടക്ക് കുഴിയെടുത്ത കുഴിയിലാണ് ആകാശിന്റെ ബൈക്ക് അപകടത്തില്‍പ്പെട്ടത്.
ഗുരുതരമായി പരുക്കേറ്റ ആകാശിനെ ഉടൻ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. കരകുളം ഏണിക്കര ദുർഗാലയൻ തിരുശക്തിയിലെ താമസക്കാരനാണ് മരിച്ച ആകാശ്.
SUMMARY: Accident: Young man dies tragically after bike falls into ditch














