ബെംഗളൂരു: കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡും (കെപിടിസിഎൽ) ബെസ്കോമും അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ഡിസംബർ 6 ശനിയാഴ്ചയും 7 ഞായറാഴ്ചയും രാവിലെ മുതൽ വൈകുന്നേരം വരെ ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി തടസ്സപ്പെടുമെന്ന് ബെസ്കോം അറിയിച്ചു. 66/11 കെവി കാഡുഗോഡി സബ്സ്റ്റേഷനിലും അനുബന്ധ ഫീഡറുകളിലും അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ രണ്ട് ദിവസങ്ങളിലും രാവിലെ 9 നും വൈകുന്നേരം 5 നും ഇടയിൽ താഴെ പറയുന്ന പ്രദേശങ്ങളിലാണ് വൈദ്യുതി വിതരണം തടസ്സപ്പെടുക.
വൈറ്റ്‌ഫീല്‍ഡ്-സമീപ പ്രദേശങ്ങള്‍: ശനിയാഴ്ച (രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ): ബെലത്തൂർ, കുംബേന അഗ്രഹാര, പാതാളമ്മ ലേഔട്ട്, വിഎസ്ആർ ലേഔട്ട്, കടുഗോഡി, ചന്നസദ്ര, സിദ്ധാർത്ഥ ലേഔട്ട്, സായി ആശ്രമം, കൈത്തോട്ട, ദിനൂർ, ജികെ ലേഔട്ട്, മൈത്രി ലേഔട്ട്, അലംബിക് അപ്പാർട്ട്‌മെൻ്റുകൾ, നാഗരാജ്നഹള്ളി, നാഗരാജ്നഹള്ളി അപ്പാർട്ട്‌മെൻ്റുകൾ ലേഔട്ട്, ഉപ്കാർ ലേഔട്ട്, പൃഥ്വി ലേഔട്ട്, സ്വാമി വിവേകാനന്ദ റോഡ്, വൈറ്റ്ഫീൽഡ് മെയിൻ റോഡ്, ഇസിസി റോഡ്, നായിഡു ലേഔട്ട്, കരുമാരിയപ്പ ടെമ്പിൾ സ്ട്രീറ്റ്, ഭുവനേശ്വരി റോഡ്, ഭൈരപ്പ ലേഔട്ട്, വിനായക ലേഔട്ട്, റുസ്റ്റുംജി ലേഔട്ട്, പ്രസ്റ്റീജ് മേബെറി അപ്പാർട്ടുമെൻ്റുകൾ, ആദർശ് പാം മെഡോസ്, ബൊദ്രേ കോപാർട്സ്, ഹഗാപാർട്സ്, ബൊദ്രെ ഗോയൽ ഓർക്കിഡ് ലേക്‌വ്യൂ അപ്പാർട്ട്‌മെൻ്റ്, വിജയനഗർ, ഗാന്ധിപുരം, ദൊമ്രപാല്യ, സുമധുര അപ്പാർട്ട്‌മെൻ്റുകളും പരിസര പ്രദേശങ്ങളിലും.
സോളദേവനഹള്ളി- സമീപ പ്രദേശങ്ങള്‍ ശനി, ഞായർ (രാവിലെ 10 മുതൽ വൈകിട്ട് 6 വരെ): ഹെസറഘട്ട, തരബനഹള്ളി, ഹുരുളിച്ചിക്കനഹള്ളി, ടിബി ക്രോസ്, ബിലിജാജി, ദ്വാരകാനഗർ, ചിക്കബാനവര, മാരുതി നഗർ, ഗണപതി നഗർ, ശാന്തി നഗർ, കൃഷ്ണ കോളേജ് റോഡ്, രാഘവേന്ദ്ര ലേഔട്ട്, ബജൗട്ട് ഗുവാദാമി, ലായൗട്ട് ദാസേനഹള്ളി, ഹൊസഹള്ളി പാല്യ, ഡാനിഷ് ഫാംഹൗസ്, കെഎംഎഫ്, ഗുണിയഗ്രഹാര, മീഡിയാഗ്രാഹ്ര, സോമഷെട്ടിഹള്ളി, ഗണിഗരഹള്ളി, പൈപ്പ്‌ലൈൻ റോഡ്, കേരെഗുഡ്ഡഡഹള്ളി, കെടി പുര, ഐഐഎച്ച്ആർ, ലിംഗനഹള്ളി, മദപ്പനഹള്ളി, കലേനഹള്ളി, മാവള്ളിപുര, കൊണ്ടാഷെട്ടിഹള്ളി കുറുബറഹള്ളി, കുംബരഹള്ളി, സിൽവെപുര, പകെഗൗഡനപാല്യ, രാഘവേന്ദ്ര ധാമ, ബ്യാലകെരെ, അച്യുത് നഗർ എന്നിവിടങ്ങളിലും.
SUMMARY: Power outages in various areas of Bengaluru today and tomorrow














