തൃശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തൃശൂര്‍-എറണാകുളം ജില്ലാ അതിര്‍ത്തികളിലുള്ള കള്ളുഷാപ്പുകള്‍ ഉള്‍പ്പെടെ മദ്യശാലകള്‍ തുടര്‍ച്ചയായി അഞ്ചു ദിവസം പ്രവര്‍ത്തിക്കില്ല. വോട്ടെടുപ്പ് നടക്കുന്ന പരിധിയുടെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യവില്‍പ്പന നിരോധിക്കുന്ന സാഹചര്യത്തിലാണിത്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ ഈ മാസം ഒമ്പതിനാണ് വോട്ടെടുപ്പ്.
ഇവിടെ ഏഴിന് വൈകിട്ട് ആറ് മുതല്‍ വോട്ടെടുപ്പ് കഴിയുന്നതുവരെ ഡ്രൈഡേയാണ്. ഈ ദിവസങ്ങളില്‍ അഞ്ചുകിലോമീറ്റര്‍ പരിധിയിലുള്ള തൃശൂര്‍ ജില്ലയിലെ കള്ളുഷാപ്പുകളും ബാര്‍ ഉള്‍പ്പെടെയുള്ളവയും അടച്ചിടേണ്ടതുണ്ട്. 11ന് വോട്ടെടുപ്പ് നടക്കുന്ന തൃശൂര്‍ മുതല്‍ കാസറഗോഡ് വരെ ഉളള വടക്കന്‍ ജില്ലകളില്‍ ഒന്‍പതിന് വൈകിട്ട് ആറ് മുതല്‍ വോട്ടെടുപ്പ് കഴിയും വരെയാണ് ഡ്രൈഡേ.ഈ ദിവസങ്ങളില്‍ തൃശൂരുമായി അതിര്‍ത്തി പങ്കിടുന്ന എറണാകുളം ജില്ലയിലെ മദ്യശാലകളും അടച്ചിടേണ്ടി വരും.
SUMMARY: Liquor shops on the Thrissur-Ernakulam district border will not operate for 5 consecutive days














