തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളില്‍ പരസ്യപ്രചാരണം അവസാനിച്ചു

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിലെ പരസ്യ പ്രചാരണം അവസാനിച്ചു. വോട്ടുറപ്പിക്കാനും സ്ഥാനാര്‍ഥികളുടെ പേര് ജനങ്ങളുടെ മനസില്‍ പതിപ്പിക്കാനുമുള്ള നെട്ടോട്ടത്തിന്റെ അവസാന ദിനമായ ഇന്ന് സംസ്ഥാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ പൊടിപാറുന്ന കൊട്ടിക്കലാശമായിരുന്നു അരങ്ങേറിയത്. സംസ്ഥാനത്ത് തെക്ക് മുതല്‍ മധ്യകേരളം വരെ ഏഴ് ജില്ലകളിലാണ് ഇന്ന് ആവേശ-ആരവത്തിന്റെ കൊട്ടിക്കലാശം നടന്നത്.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ പരസ്യപ്രചാരണമാണ് ഇന്ന് വൈകീട്ട് ആറ് മണിയോടെ അവസാനിച്ചത്. ഈ ആവേശത്തിന്റെ ആര്‍ജവത്തോടെ 1.32 കോടി വോട്ടര്‍മാര്‍ ചൊവ്വാഴ്ച ജനവിധി തീരുമാനിക്കും. കൊട്ടിക്കലാശം നടന്ന ജില്ലകളുടെ മുക്കിലും മൂലയിലും വരെ വലിയ ആവേശ പ്രകടനമാണ് നടന്നത്. സംഘര്‍ഷം ഒഴിവാക്കുന്നതിനായി വിവിധ സ്ഥലങ്ങളില്‍ പോലീസിനെ നിയോഗിച്ചിരുന്നു.

സംസ്ഥാനത്ത് വോട്ടെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തിലാണ് ചൊവ്വാഴ്ച്ച ഏഴ് ജില്ലകളില്‍ വോട്ടെടുപ്പ് നടക്കുക. ബാക്കി കാസറഗോഡ് മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ ഡിസംബര്‍ 11നാണ് വോട്ടെടുപ്പ്.

ഒമ്പതിന് പരസ്യപ്രചാരണം അവസാനിക്കും. പരസ്യപ്രചാരണത്തിന് പരമാവധി ആവേശം നിറയ്ക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും സാധിച്ചുവെന്നാണ് വിലയിരുത്തല്‍. 20 ദിവസം നീണ്ടുനിന്ന പ്രചാരണത്തിനാണ് ഇന്ന് വൈകുന്നേരം ആറ് മണിയോടെ തിരശ്ശീല വീണത്.

SUMMARY: Local body elections; Campaigning ends in seven districts

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കർണാടകയിൽ നാളെ കനത്ത മഴയ്ക്ക് സാധ്യത; ബെംഗളൂരുവിലും മഴ ലഭിച്ചേക്കും

ബെംഗളൂരു: കർണാടകയിലെ വിവിധ ഭാഗങ്ങളിൽ നാളെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ...

ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ബെംഗളൂരു–മുംബൈ റൂട്ടിൽ; സമയക്രമം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയിലെ രണ്ടാമത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ഈ മാസം...

തിരുവല്ലയില്‍ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം

പത്തനംതിട്ട: തിരുവല്ലയിൽ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു. തിരുവല്ല നിരണത്താണ് സംഭവം. നിരണം...

കായികതാരങ്ങൾക്ക് അവസരം; സിആർപിഎഫിൽ 521 കോൺസ്റ്റബിൾ

ന്യൂഡല്‍ഹി: സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) സ്‌പോർട്‌സ് ക്വാട്ട വഴി...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പത്തനംതിട്ട റാന്നി, നെല്ലിക്കാമൺ സ്വദേശിനി ഏലിയമ്മ വർഗീസ് (അമ്മിണി-81) ബെംഗളൂരുവില്‍...

സി.എന്‍.ജി വില കുതിച്ചുയരുന്നു

കൊച്ചി: പെട്രോള്‍, ഡീസല്‍ വില വർധനവില്‍നിന്ന് ആശ്വാസം തേടി സി.എൻ.ജിയെ ആശ്രയിച്ചവർക്ക്...

വനിതകൾക്ക് സൗജന്യ ബസ് യാത്ര: തമിഴ്നാട്ടിൽ പദ്ധതി വിപുലീകരിച്ചു

ചെന്നൈ: തമിഴ്നാട്ടില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി...

ഏഷ്യൻ ഗെയിംസ് ഗുസ്തിയില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം

നഗോയ: ഏഷ്യന്‍ ഗെയിംസില്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ മെഡല്‍ സ്വന്തമാക്കി...

Related Articles

Popular Categories