മൈസൂരു-കുശാൽനഗർ ദേശീയപാത 275; പാക്കേജ് രണ്ടിന് അനുമതി

ബെംഗളൂരു: 92.3 കിലോമീറ്റർ മൈസൂരു-കുശാൽനഗർ ആക്‌സസ്-കൺട്രോൾഡ് ഹൈവേ പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി. നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ‌.എച്ച്.‌എ‌.ഐ) നിര്‍മിക്കുന്ന നാലു വരി പാതയില്‍ ബസവനഹള്ളി മുതൽ പെരിയപട്ടണവരെയുള്ള 22.7 കിലോമീറ്ററുള്ള പാക്കേജ് രണ്ടിനാണ് കേന്ദ്രം അംഗീകാരം നല്‍കിയത്. പാതയുടെ നിര്‍മാണ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും. ഇതില്‍ 8.3 കിലോമീറ്റർ വനഭൂമിയിലൂടെയാണ് പാത നിര്‍മ്മിക്കുന്നത്.

മൈസൂരുവിനും കുശാൽനഗറിനും ഇടയിലുള്ള യാത്രാസമയം ഒന്നര മണിക്കൂറിൽ താഴെയാക്കുന്ന നാലുവരിപ്പാത അഞ്ച് പാക്കേജുകളിലായാണ് നടപ്പാക്കുന്നത്.  4,126 കോടി രൂപയാണ് പദ്ധതി ചെലവ്. 2023 മാർച്ച് 12ന് മാണ്ഡ്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. പാത പൂര്‍ണ തോതില്‍ ഗതാഗതത്തിനു തുറന്നു നല്‍കുന്നതോടെ ബെംഗളൂരുവില്‍ നിന്ന് കുടക്, മംഗളൂരു, കേരളം എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക്  മൈസൂരു നഗരത്തില്‍ പ്രവേശിക്കേണ്ടതില്ല. ഇതോടെ നിലവിലെ യാത്രാ സമയവും ഗണ്യമായി കുറയും.

പാതയുടെ വിവിധ ഘട്ടങ്ങള്‍:

പാക്കേജ് ഒന്ന്: കുശാൽനഗർ മുതൽ മടിക്കേരി വരെ 22-കി.മീ,
പാക്കേജ് രണ്ട്: ഗുഡ്ഡെഹോസൂർ മുതൽ ഹാസൻ-പെരിയപട്ടണ റോഡ് ജങ്ഷൻവരെ 22.7-കി.മീ,
പാക്കേജ് മൂന്ന്: ഹെമ്മിഗെ ഗ്രാമം (ഹാസൻ-പെരിയപട്ടണ റോഡ് ജങ്ഷൻ) മുതൽ രാമനാഥപുര-തേരകണാമ്പി റോഡ്, കെ.ആർ. ഹുൻസൂരിലെ നഗർ ജങ്ഷൻവരെ 24.1 കി.മീ,
പാക്കേജ് നാല്: രാമനാഥപുര-തേരകണാമ്പി റോഡും കെ.ആർ. നഗർ ജങ്ഷൻ മുതൽ യലച്ചഹള്ളിവരെ (യെൽവാൾ-കെ.ആർ. നഗർ റോഡ് ജങ്ഷന് സമീപം) 26.5-കി.മീ,
പാക്കേജ് അഞ്ച്: പശ്ചിമവാഹിനിക്ക് സമീപം യലച്ചഹള്ളി മുതൽ ശ്രീരംഗപട്ടണം ബൈപാസ് – 19-കി.മീ.

SUMMARY:Mysore-Kushalnagar National Highway 275; Package 2 approved

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

13-ന് സ്കൂളുകൾ അടച്ചിടില്ല; കാവേരി വിഷയത്തിൽ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധം

ബെംഗളൂരു: കാവേരി ജലവിതരണവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമായി ഓഗസ്റ്റ് 13-ന് കർണാടക...

കേരളീയം ഓണാഘോഷം സമാപിച്ചു

ബെംഗളൂരു: പ്രെസ്റ്റീജ് ജിണ്ടാൽ സിറ്റി അപാർട്ട്‌മെന്റിലെ മലയാളി കൂട്ടായ്മയായ കേരളീയത്തിന്റെ അഞ്ച്...

പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി നോര്‍ക്ക കെയര്‍ പ്ലസ്; രണ്ടാംഘട്ട എന്‍റോള്‍മെന്റ് ഉദ്ഘാടനം ഓഗസ്റ്റ് 18 ന് മുഖ്യമന്ത്രി നിര്‍വ്വഹിക്കും

തിരുവനന്തപുരം: പ്രവാസികേരളീയര്‍ക്കായുളള സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയര്‍...

വിവാഹവാഗ്ദാനം നല്‍കി പീഡനം; ഡല്‍ഹി ക്യാപിറ്റല്‍സ് താരം അഭിഷേക് പോറല്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ഐ.പി.എല്‍ താരവും ബംഗാള്‍ ക്രിക്കറ്ററുമായ...

മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതി

കൊച്ചി: വയനാട്ടിലെ വിവാദമായ മുട്ടില്‍ മരംമുറിക്കേസില്‍ അഗസ്റ്റിൻ സഹോദരന്മാർക്കെതിരെ വാറന്റ്. അമ്പലമേട്...

എൻഎസ്എസ്. കർണാടക വിജ്ഞാൻ നഗർ കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: എൻഎസ്എസ് കർണാടക വിജ്ഞാൻ നഗർ കരയോഗത്തിന്റെ 2025-26 വർഷത്തേക്കുള്ള വാർഷിക...

അമ്മ അഡ്ഹോക്ക് കമ്മിറ്റി: അൻസിബയുടെ ഹര്‍ജി തള്ളി

കൊച്ചി: നടി ശ്വേതാ മേനോൻ സമർപ്പിച്ച ഹർജിയില്‍ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട്...

കെഎൻഎസ്എസ് ദൂരവാണിനഗർ കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: കെഎൻഎസ്എസ് ദൂരവാണിനഗർ കരയോഗം 2026-28 വർഷത്തേക്കുള്ള ഭാരവാഹികളായി എൻ വി...

Related Articles

Popular Categories