ന്യൂഡൽഹി: ബോക്സ് ഓഫീസില്‍ മികച്ച കളക്ഷൻ നേടി മുന്നേറുകയാണ് രണ്‍വീർ സിങ്ങിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ധുരന്ധർ. ഇപ്പോഴിതാ ചിത്രത്തിന് ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രദർശനാനുമതി നിഷേധിച്ചിരിക്കുകയാണ്. യുഎഇ, സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ, കുവൈറ്റ്, ഒമാൻ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ജിസിസി രാജ്യങ്ങളിലാണ് റിലീസ് തടഞ്ഞത്.
സിനിമയുടെ പ്രമേയം പാകിസ്താനെതിരെയാണെന്ന വിലയിരുത്തലിന് പിന്നാലെയാണ് വിലക്ക്. ഇത് ആദ്യമായല്ല അതിർത്തി സംഘർഷങ്ങളും ദേശീയതയും പ്രമേയമാക്കിയ ചിത്രങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ സെൻസർഷിപ്പ് വെല്ലുവിളികള്‍ നേരിടുന്നത്. ‘ഫൈറ്റർ’, ‘ആർട്ടിക്കിള്‍ 370’, ‘ടൈഗർ 3’ തുടങ്ങിയ നിരവധി ചിത്രങ്ങള്‍ക്കും സമാനമായ വിലക്കുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഈ സിനിമകളിലും പാകിസ്താൻ സംബന്ധമായ ഉള്ളടക്കങ്ങള്‍ ഉണ്ടായിരുന്നു.
SUMMARY: Anti-Pakistan; Ranveer Singh’s ‘Dhurandhar’ banned in six Gulf countries














