ന്യൂഡല്‍ഹി: യു.എസ് വാർത്താവിനിമയ സാറ്റലൈറ്റും വഹിച്ച് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ഐ.എസ്.ആർ.ഒ) ബ്ലൂബേഡ് ബ്ലോക്ക്-2 ബഹിരാകാശ പേടകം ബുധനാഴ്ച രാവിലെ 8.54ന് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിൽനിന്ന് പറന്നുയരും. എൽ.വി.എം 3 എം 6 ലോഞ്ച് പേടകത്തിലാണ് വിക്ഷേപണം.
ഐ.എസ്.ആർ.ഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡിന്റെയും (എൻ.എസ്.ഐ.എൽ) യു.എസിലെ എ.എസ്.ടി സ്പേസ് മൊബൈലും തമ്മിലുള്ള കരാറിന്റെ ഭാഗമായാണ് വിക്ഷേപണം. എല്‍ വി എം3യുടെ മൂന്നാം വാണിജ്യ വിക്ഷേപണ ദൗത്യമാണിത്. 6,100 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. എല്‍ വി എം3 റോക്കറ്റിന്റെ പരിഷ്കരിച്ച പതിപ്പാണ് വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്.
SUMMARY: ISRO Bluebird Block-2 launch today; Heaviest satellite to rise into space














