ചെന്നൈ: വിയ്യൂർ ജയിലിന് മുൻപിൽ നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്‍ പിടിയിലായി. തെങ്കാശിക്ക് സമീപം ഊത്തുമലൈ എന്ന പ്രദേശത്തുനിന്നാണ് പിടികൂടിയത്. വാഹനപരിശോധനയ്ക്കിടെയാണ് ബാലമുരുകൻ പോലീസിൻ്റെ പിടിയിലായത്. തെങ്കാശി കോടതിയിൽ ഹാജരാക്കിയ ബാലമുരുകനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
കഴിഞ്ഞ മാസം മൂന്നിനാണ് പോലീസിന്റെ കണ്ണുവെട്ടിച്ച് ബാലമുരുകന്‍ കടന്നുകളഞ്ഞത്. കോടതി നടപടികള്‍ക്കായി കൊണ്ടുപോയി തിരികെ വിയ്യൂര്‍ ജയിലിലേക്ക് എത്തിക്കുന്നതിനിടെയായിരുന്നു സംഭവം. അഞ്ചുകൊലപാതകങ്ങൾ അടക്കം 53 കേസുകളിൽ പ്രതിയാണ് ബാലമുരുകൻ.
SUMMARY: Convict Balamurugan, who escaped from Viyyur, arrested














