കോഴിക്കോട്: ബാലുശേരിയില്‍ വിദ്യാർഥിനി പുഴയിൽ മുങ്ങിമരിച്ചു. ഫറോക്ക് ചുങ്കം വാഴപ്പുറ്റത്തറ സ്വദേശി കെ.ടി.അഹമ്മദിന്റെയും പി.കെ. നെസീമയുടെയും മകൾ അബ്റാറ (ആറ്) ആണ് മരിച്ചത്. ഫറോക്ക് ചന്ത എല്പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്.
കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിയ വിനോദസഞ്ചാര സംഘത്തിലുണ്ടായിരുന്നതാണ് കുട്ടി. തിങ്കളാഴ്ച വൈകുന്നേരം മൂന്നിനാണ് കുട്ടിയും കുടുംബവും കരിയാത്തുംപാറയിൽ എത്തിയത്. പുഴയിൽ മറ്റ് കുട്ടികളോടൊപ്പം കളിക്കുമ്പോഴായിരുന്നു അപകടമുണ്ടായത്.
SUMMARY: Six-year-old girl drowns in river at tourist center














