കോട്ടയം: കഞ്ചാവുമായി ശബരിമല തീര്‍ത്ഥാടകന്‍ പിടിയില്‍. ശബരിമല കാനനപാതയില്‍ വെച്ച് നടത്തിയ പരിശോധനയില്‍ തീര്‍ത്ഥാടകന്റെ കയ്യില്‍ നിന്നും കഞ്ചാവ് പൊതി കണ്ടെടുക്കുകയായിരുന്നു. തമിഴ്നാട് മധുര സ്വദേശി നാഗരാജിന്റെ (23) കയ്യില്‍ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. 100 ഗ്രാം കഞ്ചാവാണു പിടികൂടിയത്.
പ്ലാസ്റ്റിക് ഒഴിവാക്കുന്നതിനായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. സഞ്ചിയില്‍ കണ്ടെത്തിയ പ്ലാസ്റ്റിക് പൊതി പരിശോധിച്ച ഉദ്യോഗസ്ഥര്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. നാഗരാജനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പോലീസിനു കൈമാറി.
SUMMARY: Sabarimala pilgrim arrested with ganja














