ബെംഗളൂരു: എൻജിനീയറിങ്, ഫാർമസി ഉൾപ്പെടെയുള്ള പ്രഫഷനൽ കോഴ്സുകളിലേക്ക് പ്രവേശനത്തിനായി കർണാടക എക്സാമിനേഷൻ അതോറിറ്റി നടത്തുന്ന കർണാടക പൊതുപ്രവേശന പരീക്ഷയുടെ (കെസിഇടി) രജിസ്ട്രേഷന്‍ ജനുവരി 17ന് ആരംഭിക്കും.
ഏപ്രിൽ 23, 24 തീയതികളിലായാണ് പരീക്ഷ നടത്തുന്നത്. 23നു രാവിലെ 10.30 മുതൽ 11.50 വരെ ഫിസിക്സ്, വൈകിട്ട് 2.30 മുതൽ 3.50 വരെ കെമിസ്ട്രി, 24നു രാവിലെ മാത്‌സ്, വൈകിട്ട് ബയോളജി പരീക്ഷകൾ നടത്തും. ഹൊറനാട്, ഗഡിനാട് മേഖലകളിലുള്ളവർക്കു കന്നഡ ഭാഷാ അഭിരുചി പരീക്ഷ 22നു രാവിലെ 10.30 മുതൽ 11.30 വരെ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക്: cetonline.karnataka.gov.in
SUMMARY: Karnataka Common Entrance Test (KCET) on April 23 and 24, registration from 17














