ബെംഗളൂരു: കർണാടക ചിത്രകലാപരിഷത്ത് ഗാലറിയിൽ ജനുവരി 21 മുതല്‍ മലയാളി ചിത്രകാരന്മാരുടെ ചുമർചിത്രപ്രദർശനം സംഘടിപ്പിക്കുന്നു. ചുമര്‍ചിത്രകലയില്‍ പരിശീലനം നേടിയ എട്ടുപേരുടെ ചിത്രങ്ങളാണ് വൈബ്രൻ്റ് ഹ്യൂസ് എന്നപേരിൽ പ്രദർശനത്തിനെത്തുന്നത്.
രാജൻ മാടായി, രാജേഷ് പൊയിൽ (പയ്യന്നൂർ), എൻ. കുഞ്ഞിക്കണ്ണൻ (വളയം, വടകര), സുലോചന (മാഹി), ചിത്രാ അനിരുദ്ധൻ (മാടായി), ശുഭശ്രീ റീന (മാഹി), സ്മിത ദാമോദരൻ (കൂത്തുപറമ്പ്), ലതാ ബാലകൃഷ്ണൻ (കാഞ്ഞങ്ങാട്) എന്നിവരുടെ പെയിൻ്റിങ്ങുകളാണ് പ്രദർശിപ്പിക്കുന്നത്. 27 വരെയാണ് പ്രദര്‍ശനം.
SUMMARY: Vibrant Hues; Mural exhibition of Malayalees from 21st














