ബേപ്പൂരില്‍ മന്ത്രി റിയാസിനെതിരെ പി.വി അന്‍വര്‍?

കോഴിക്കോട്: ബേപ്പൂരില്‍ മത്സരിക്കണമെന്ന പി വി അന്‍വറിന്റെ ആവശ്യത്തിന് യുഡിഎഫ് പച്ചക്കൊടി. സിപിഐ എമ്മിന്റെ ശക്തികേന്ദ്രത്തില്‍ ജൈന്റ് കില്ലറായി മുന്‍ നിലമ്പൂര്‍ മുന്‍ എം എല്‍ രംഗത്തുണ്ടാവുമെന്നാണ് ലഭ്യമാവുന്ന വിവരം. പി വി അന്‍വര്‍ ഇതിനോടകം അനൗപചാരിക പ്രചാരണം തുടങ്ങി. ബേപ്പൂരിലെ നേതാക്കളെയും സമുദായനേതാക്കളെയും അൻവർ സന്ദർശിച്ചു.

പൊതുമരാമത്ത് വകുപ്പുമന്ത്രിയായ പി.എ. മുഹമ്മദ് റിയാസാണ് നിലവിലെ എംഎൽഎ. അൻവർ ബേപ്പൂരിൽ മത്സരിക്കട്ടേയെന്ന നിലപാട് യുഡിഎഫും സ്വീകരിച്ചതോടെ മത്സരം അൻവറും റിയാസും തമ്മിലാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു.റിയാസിനെതിരെ ബേപ്പൂരിൽ അൻവർ മത്സരിക്കുന്നത് യു.ഡി.എഫിന് ഗുണകരമാകുമെന്നാണ് മുന്നണിയുടെ വിലയിരുത്തൽ.

അൻവർ മത്സരിച്ചാൽ ബേപ്പൂർ സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന മണ്ഡലമായി മാറുമെന്ന് മുസ്ലിം ലീഗ് നേതൃത്വം അഭിപ്രായപ്പെട്ടു. അൻവറിനെ അനുകൂലിച്ച് നേരത്തെ തന്നെ മണ്ഡലത്തിൽ ബോർഡുകൾ ഉയർന്നിരുന്നു. അതേസമയം അൻവറിന്‍റെ സ്ഥാനാർഥിത്വത്തിനെതിരെ മണ്ഡലത്തിൽ ചിലയിടങ്ങളിൽ പ്രതിഷേധസൂചകമായി ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

അതേസമയം ബേപ്പൂരിൽ അൻവർ വേണ്ടെന്ന് ചില പ്രാദേശിക കോൺഗ്രസ് നേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസുകാരനായ ഒരു മുസ്ലിം സ്ഥാനാർഥി ബേപ്പൂരിൽ ഇറങ്ങണമെന്നതാണ് ജില്ലാ കോൺഗ്രസിലെ ഒരു വിഭാഗത്തിന്‍റെ അഭിപ്രായം. എന്നാൽ മുഹമ്മദ് റിയാസിനോട് ഏറ്റുമുട്ടാൻ ആര് ഇറങ്ങും എന്ന കാര്യത്തിലും അവ്യക്തതയാണ്.

ബേപ്പൂരിൽ ആര് മത്സരിച്ചാലും എൽ.ഡി.എഫ് തന്നെ വിജയിക്കുമെന്നാണ് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചത്. “സ്ഥാനാർഥി പ്രഖ്യാപനം നടത്തുക പാർട്ടിയും മുന്നണിയും ചേർന്നാണ്. ആര് എവിടെ മത്സരിക്കണം എന്ന് തീരുമാനിക്കുന്നത് പാർട്ടിയാണ്. അവിടെ അവർ മത്സരിക്കും. ഇപ്പോൾ അതേക്കുറിച്ച് ഒരു തീരുമാനവും ആയിട്ടില്ല” മുഹമ്മദ് റിയാസ് പറഞ്ഞു.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിഎ മുഹമ്മദ് റിയാസ് 28,747 വോട്ടുകള്‍ക്കാണ് വിജയിച്ചത്. കോൺഗ്രസിന്റെ പി.എം. നിയാസിനെയാണ് റിയാസ് പരാജയപ്പെടുത്തിയത്. സിപിഎമ്മിന്റെ ഉറച്ച കോട്ടയായ ബേപ്പൂരിൽനിന്ന് 1982 മുതൽ സിപിഎം സ്ഥാനാർഥികൾ മാത്രമാണ് വിജയിച്ചിട്ടുള്ളത്. നിലവിൽ യുഡിഎഫിന്റെ അസോസിയേറ്റഡ് അംഗമാണ് അൻവർ.
SUMMARY:PV Anwar against Minister Riaz in Baypur?

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതി

കൊച്ചി: വയനാട്ടിലെ വിവാദമായ മുട്ടില്‍ മരംമുറിക്കേസില്‍ അഗസ്റ്റിൻ സഹോദരന്മാർക്കെതിരെ വാറന്റ്. അമ്പലമേട്...

എൻഎസ്എസ്. കർണാടക വിജ്ഞാൻ നഗർ കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: എൻഎസ്എസ് കർണാടക വിജ്ഞാൻ നഗർ കരയോഗത്തിന്റെ 2025-26 വർഷത്തേക്കുള്ള വാർഷിക...

അമ്മ അഡ്ഹോക്ക് കമ്മിറ്റി: അൻസിബയുടെ ഹര്‍ജി തള്ളി

കൊച്ചി: നടി ശ്വേതാ മേനോൻ സമർപ്പിച്ച ഹർജിയില്‍ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട്...

കെഎൻഎസ്എസ് ദൂരവാണിനഗർ കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: കെഎൻഎസ്എസ് ദൂരവാണിനഗർ കരയോഗം 2026-28 വർഷത്തേക്കുള്ള ഭാരവാഹികളായി എൻ വി...

ഗുരുവായൂരില്‍ വിവാഹത്തിളക്കം; ചിങ്ങത്തിലെ ആദ്യ ഞായറാഴ്ച റെക്കോര്‍ഡ് ബുക്കിംഗ്

ഗുരുവായൂർ: ചിങ്ങത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂരില്‍ ബുക്ക് ചെയ്തത് റെക്കോഡ് കല്യാണങ്ങള്‍....

കർണാടക മൈനോരിറ്റി കൾച്ചറൽ സെന്റര്‍ ഒന്നാം വാർഷികം: വിദ്യാഭ്യാസ-ചാരിറ്റി പദ്ധതികൾ പ്രഖ്യാപിക്കും

ബെംഗളൂരു: കര്‍ണാടക മൈനോരിറ്റി കള്‍ച്ചറല്‍ സെന്ററിന്റെ ഒന്നാം വാര്‍ഷികം വിപുലമായ പരിപാടികളോടെ...

വോട്ടർ പട്ടികയിൽ നിന്ന് തന്റെ പേര് പുറത്തായെന്ന് നടന്‍ പ്രകാശ് രാജ്

ബെംഗളൂരു: നടൻ പ്രകാശ് രാജിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതായി...

Related Articles

Popular Categories