
ബെംഗളൂരു: സിപിഎസിയുടെയും ശാസ്ത്രസാഹിത്യ വേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘അവളോടൊപ്പം, അതിജീവിതകള്‍ക്കൊപ്പം’ ഐക്യദാര്‍ഢ്യ പരിപാടി ജനുവരി 25 ഞായറാഴ്ച രാവിലെ 10.30 മുതല്‍ ജീവന്‍ഭീമനഗറിലുള്ള കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റ് അഡ്മിനിസ്‌ട്രേറ്റീവ്
ഹാളില്‍ നടക്കും.
പ്രശസ്ത കവിയും സാംസ്‌കാരിക പ്രവര്‍ത്തകയും അധ്യാപികയുമായ വി എസ് ബിന്ദു മുഖ്യപ്രഭാഷണം നടത്തും. ബെംഗളൂരുവിലെ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും സംവാദത്തില്‍ പങ്കെടുക്കും. സ്ത്രീപക്ഷ കവിതകള്‍ ആലപിക്കുവാനും അവസരം ഒരുക്കും. ഹോണ്‍: 9008273313, 9945382688.














