
ബെംഗളൂരു: ദേവനഹള്ളി ബൈച്ചാപൂരിനടുത്തുള്ള അഗലകോയ്ക്ക് സമീപം ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് 3 വിദ്യാർഥികൾ മരിച്ചു. ഹുൻസമാരനഹള്ളിയിലെ സ്വകാര്യ കോളജ് വിദ്യാർഥികളാണു മരിച്ചത്. ദേവനഹള്ളിയിൽ നിന്ന് ബുഡിഗരെയിലേക്കു പോവുകയായിരുന്ന വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് ഡിവൈഡറിലിടിച്ച് നിയന്ത്രണംവിട്ട് എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു.
3 പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ടിപ്പർ ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ദേവനഹള്ളി ട്രാഫിക് പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി.
SUMMARY: 3 students died in a collision between a bike and a tipper lorry
SUMMARY: 3 students died in a collision between a bike and a tipper lorry














