
ശ്രീനഗര്‍: ജമ്മു കശ്മീരിലെ സാംബയിലെ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം സാംബയിൽ പാക് ഡ്രോൺ; അഞ്ചു മിനിറ്റോളം അതിർത്തി പ്രദേശത്ത് ഡ്രോൺ നിന്നു. തുടര്‍ന്നു പാകിസ്താൻ ഭാഗത്തേക്ക് ഡ്രോൺ നീങ്ങുകയായിരുന്നു. സംഭവത്തിന് പിന്നാലെ സുരക്ഷ സേന നടപടി സ്വീകരിച്ചു. അന്താരാഷ്ട്ര അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി.
രണ്ടാഴ്ചയ്ക്കിടെ ഇത് അഞ്ചാം തവണയാണ് പാക് ഡ്രോണുകൾ ഇന്ത്യൻ അതിർത്തി പ്രദേശത്തേക്ക് എത്തുന്നത്. പാകിസ്താന്റെ ഭാഗത്തുനിന്നുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ ഇന്ത്യ കൃത്യമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
SUMMARY: Pak Drone in Samba; Again Pak provocation on the border














