
കണ്ണൂർ: മയക്കുമരുന്ന് കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്ന സ്ത്രീയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സി.ടി. ബൾക്കീസ് (32) എന്ന യുവതിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 2022-ൽ ബെംഗളൂരുവിൽ നിന്ന് പാർസൽ വഴി രണ്ട് കിലോയോളം എം.ഡി.എം.എ കണ്ണൂരിലെത്തിച്ച കേസിലാണ് ബൾക്കീസ് പിടിയിലാകുന്നത്. കേസിലെ ഒന്നാം പ്രതിയായിരുന്നു ബൾക്കീസ്. എംഡിഎംഎ കേസിൽ മൂന്ന് വർഷത്തിലധികം ജയിലിൽ കഴിഞ്ഞ പ്രതിക്ക് ഒക്ടോബറിലാണ് ജാമ്യം ലഭിച്ചത്.
കണ്ണൂർ കക്കാട് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ബൾക്കീസ്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മരണ കാരണം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
SUMMARY: Drug case accused hanged in Kannur














