
ന്യൂഡല്‍ഹി: റെയിൽ വൺ മൊബൈൽ ആപ്ലിക്കേഷൻ വഴി ബുക്ക് ചെയ്യുന്ന ജനറൽ ടിക്കറ്റുകൾക്ക് ഏര്‍പ്പെടുത്തിയ 3% ഇളവ് റെയിൽവേ ആറുമാസത്തേക്ക് കൂടി നീട്ടി. അൺ റിസർവ്ഡ് ടിക്കറ്റുകൾക്കാണ് ഈ കിഴിവ് നൽകി വരുന്നത്. ജൂലൈ 14 വരെയാണ് ഈ ആനുകൂല്യം തുടരുക. റെയിൽ വൺ ആപ്പ് തുടങ്ങിയ സമയം തൊട്ട് നൽകുന്ന ആനുകൂല്യമാണ് ആറു മാസത്തേക്കു കൂടി നീട്ടിയിരിക്കുന്നത്.റെയിൽ വൺ ആപ്പിലേക്ക് യാത്രക്കാരെ ആകർഷിക്കുകയെന്ന ലക്ഷ്യവുമുണ്ട്.ആർ വാലറ്റ് ഉപയോഗിച്ച് ടിക്കറ്റെടുക്കുന്നവർക്ക് 3 ശതമാനം ക്യാഷ് ബാക്ക് നൽകുന്നതും തുടരും.
ഇന്ത്യൻ റെയിൽവേയുടെ സൂപ്പർ ബുക്കിങ് പ്ലാറ്റ് ഫോമാണ് റെയിൽ വൺ ആപ്പ്. ഐ.ആർ. സി.ടി.സി റെയിൽ കണക്ട്, എൻ.ടി.ഇ.എസ്, യു.ടി.എസ് ഓൺ മൊബൈൽ, റെയിൽ മദദ്, ഫുഡ് ഓൺ ട്രാക്ക് എന്നിവ ഒരുമിച്ചു ലഭിക്കുന്നതാണ് പുതിയ റെയിൽ വൺ ആപ്പ്. ഇതിലൂടെ റിസർവ്ഡ് ടിക്കറ്റുകൾ, അൺ റിസർവ്ഡ് ടിക്കറ്റുകൾ, പ്ലാറ്റ്ഫോം ടിക്കറ്റുകൾ എന്നിവയെല്ലാം എടുക്കാം. യു.പി.ഐ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ, നെറ്റ് ബാങ്കിങ്, ആർ വാലറ്റ് എന്നിവയിലൂടെ പണം നൽകാം. ട്രെയിനുകളുടെ യാത്രാ വിവരങ്ങൾ, കോച്ച് പൊസിഷൻ, പ്ലാറ്റ്ഫോം വിവരങ്ങൾ, പി.എൻ.ആർ സ്‌റ്റാറ്റസ്, റീഫണ്ട് സ്‌റ്റാറ്റസ് എന്നിവ മനസ്സിലാക്കാ നും ഭക്ഷണം ഓർഡർ ചെയ്യാനും റെയിൽ വൺ ആപ്പിലൂടെ സാധിക്കും.പരാതികൾ നൽകാനും സേവനങ്ങൾ ആവശ്യപ്പെടാനുമെ ല്ലാം ഈ ഒരൊറ്റ ആപ്പ് തന്നെ മതി. ദക്ഷിണ റെയിൽവേയിൽ ആകെ യുള്ള അൺ റിസർവ്ഡ് ടിക്കറ്റ് വിൽപനയുടെ 29.5 ശതമാനവും മൊബൈൽ ആപ്പുകളിലൂടെയാണ്.
SUMMARY:3% discount ticket on RailOne App; Ophir extended














