
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്നും വന്‍ വര്‍ധനവ്. കഴിഞ്ഞ കുറച്ച് ദിവസമായി സ്വര്‍ണവില അടിക്കടി ഉയരുകയാണ്. ഒരു പവന് 760 രൂപയാണ് ഇന്ന് വര്‍ധിച്ചത്. പവന് 108000 രൂപയും ഗ്രാമിന് 13500 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11095 രൂപയും പവന് 88760 രൂപയുമായി. 14 കാരറ്റ് ഗ്രാമിന് 8640 രൂപയും പവന് 69120 രൂപയുമായി.
9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5575 രൂപയും പവന് 44600 രൂപയുമായി. അതേസമയം വെള്ളിയുടെ വിലയിലും വലിയ കുതിപ്പാണ്. ഗ്രാമിന് 315 രൂപയും 10 ഗ്രാമിന് 3150 രൂപയിലുമെത്തി.
SUMMARY: Gold rate is increased














