ബാഡ്മിന്റൺ കോർട്ടിലെ ഇതിഹാസം; സൈന നെഹ്‌വാൾ വിരമിച്ചു

ന്യൂഡൽഹി: ബാഡ്മിന്‍റൺ കോർട്ടിൽ ഇന്ത്യയ്ക്കായി വിസ്മയങ്ങൾ തീർത്ത സൈന നെഹ്‌വാൾ വിരമിച്ചു. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് കഴിഞ്ഞ രണ്ടുവർഷമായി താരം കളിയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. കടുത്ത മുട്ടുവേദനയും ശാരീരിക ബുദ്ധിമുട്ടുകളും കാരണമാണ് കളം വിടുന്നതെന്ന് താരം പറഞ്ഞു. കഠിനമായ ശാരീരിക പരിശീലനങ്ങൾ താങ്ങാൻ തന്‍റെ ശരീരത്തിന് ഇനി കഴിയില്ലെന്ന് താരം ഒരു പോഡ്‌കാസ്റ്റിലൂടെ വ്യക്തമാക്കി.

‘രണ്ട് വർഷം മുമ്പ് ഞാൻ കളി നിർത്തിയിരുന്നു. എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഞാൻ കായികരംഗത്ത് എത്തിയതും സ്വന്തം ഇഷ്ടപ്രകാരമാണ് പോകുന്നതും. അതിനാൽതന്നെ മുൻകൂട്ടി പ്രഖ്യാപിക്കേണ്ട ആവശ്യമില്ലായിരുന്നു. ഇനി കളിക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെ അത്രയേയുള്ളൂ. തരുണാസ്ഥി പൂർണ്ണമായും നശിച്ചിരിക്കുന്നു, ആർത്രൈറ്റിസ് ഉണ്ട്. ഇതാണ് എന്റെ മാതാപിതാക്കളും പരിശീലകരും അറിയേണ്ടത്. വിരമിക്കൽ പ്രഖ്യാപിക്കുന്നത് അത്ര വലിയ കാര്യമാണെന്ന് ഞാൻ കരുതുന്നില്ല. എന്റെ സമയം കഴിഞ്ഞുവെന്ന് എനിക്ക് തോന്നി, എന്റെ കാൽമുട്ടിന് മുമ്പത്തെപ്പോലെ പ്രകടനം നടത്താൻ കഴിയില്ല. ലോകത്തിലെ ഏറ്റവും മികച്ച താരമാകാൻ എട്ട് മുതൽ ഒമ്പത് മണിക്കൂർ വരെ പരിശീലനം നടത്തണം. ഇപ്പോൾ എന്റെ കാൽമുട്ട് ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ തളരാൻ തുടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ മതിയെന്ന് ഞാൻ കരുതി. എനിക്കിനി മുന്നോട്ട് പോകാൻ കഴിയില്ല’-ഒരു പോഡ്‌കാസ്റ്റിൽ സൈന വ്യക്തമാക്കി.

ഹരിയാന സ്വദേശിയായ സൈന നെഹ്‌വാൾ 2008ൽ ലോക ജൂനിയർ ചാമ്പ്യൻഷിപ്പ് വിജയിച്ചതോടെയാണ് ലോകശ്രദ്ധ ആകർഷിച്ചത്.  2012 ലണ്ടൻ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ സൈന, ബാഡ്മിന്‍റണിൽ ലോക ഒന്നാം നമ്പർ പദവിയിലെത്തിയ ആദ്യ ഇന്ത്യൻ വനിതാ താരം കൂടിയാണ്. 2023-ലെ സിംഗപ്പുർ ഓപ്പണിലാണ് താരം അവസാനമായി ഒരു മത്സരത്തിൽ പങ്കെടുത്തത്. 2016-ലെ റിയോ ഒളിമ്പിക്സിനിടെ ഉണ്ടായ പരുക്കാണ് സൈനയുടെ കരിയറിൽ വലിയ ആഘാതമായത്.

അതിനുശേഷം 2017-ൽ ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലവും 2018-ൽ കോമൺവെൽത്ത് ഗെയിംസിൽ സ്വർണവും നേടി ഗംഭീര തിരിച്ചുവരവ് നടത്തിയെങ്കിലും പിന്നീട് പരുക്ക് വില്ലനാകുകയായിരുന്നു.
SUMMARY: India’s badminton legend; Saina Nehwal retires

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

രാജ്യത്ത് 13,186 എം.ബി.ബി.എസ് സീറ്റുകൾ കൂടി; കർണാടകയിൽ കൂടുതൽ സീറ്റുകൾ – 1650, കേരളത്തിൽ 300

ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ കോളേജുകളിൽ 13,186 എം.ബി.ബി.എസ് സീറ്റുകൾ കൂടി അനു...

വൈദ്യുതി പ്രതിസന്ധി തീരും, പു​തി​യ വൈ​ദ്യു​തി ന​യം ഒ​ക്ടോ​ബ​റി​ൽ; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സമഗ്രമായ വൈദ്യുതി നയം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി...

ബെംഗളൂരു സെൻട്രൽ ജയിലിൽ മൊബൈൽ ഫോൺ റാക്കറ്റ്; 9 പേർ അറസ്റ്റിൽ

ബെംഗളൂരു: പരപ്പന അഗ്രഹാര സെൻട്രൽ ജയിലിനുള്ളിലേക്ക് അനധികൃതമായി മൊബൈൽ ഫോണുകളും സിം...

കൈരളി നികേതന്‍ കോളജില്‍ അന്തര്‍കലാലയ സാംസ്‌കാരികോത്സവം

ബെംഗളൂരു: ഇന്ദിരാനഗര്‍ കൈരളി നികേതന്‍ ഗോള്‍ഡന്‍ ജൂബിലി ഡിഗ്രി കോളേജിന്റെ ആഭിമുഖ്യത്തില്‍...

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കണം, ഡോളറിന് പകരം പ്രാദേശിക കറൻസികൾ വേണം; സംയുക്ത പ്രഖ്യാപനം പുറത്തിറക്കി ബ്രിക്സ്

ന്യൂഡൽഹി: ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന 18-ാമത് ബ്രിക്‌സ്...

ഡോ. രാഗിത രാജേന്ദ്രന്‍ സിന്‍ഡിക്കേറ്റ് അംഗം

ബെംഗളൂരു: ഡോ. രാഗിത രാജേന്ദ്രനെ ബെംഗളൂരു നോര്‍ത്ത് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗമായി...

മജെസ്റ്റിക് ഏരിയ എസ്കെഎസ്എസ്‌എഫ് കമ്മിറ്റി രൂപവത്കരിച്ചു 

ബെംഗളൂരു: മജെസ്റ്റിക് തവക്കൽ മസ്താൻ ദർഗ ഏരിയ എസ്കെഎസ്എസ്‌എഫ് യൂണിറ്റ് കമ്മിറ്റി...

തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകാൻ സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ...

Related Articles

Popular Categories