
ബെംഗളൂരു: എറണാകുളം വൈപ്പിന്‍ ഞാറക്കൽ പള്ളിപ്പറമ്പിൽ സണ്ണി തോമസ് (64) ബെംഗളൂരുവില്‍ അന്തരിച്ചു. സ്വകാര്യ കമ്പനിയില്‍ ടെക്നിക്കല്‍ കണ്‍സല്‍ട്ടന്റായിരുന്നു. ഉദയനഗർ ഇന്ദിരാഗാന്ധി ഫസ്റ്റ് മെയിൻ റോഡിലെ തോംസൺ വില്ലയിലായിരുന്നു താമസം. ബെംഗളൂരുവിലെ ആദ്യകാല സാംസ്കാരിക സംഘടനയായ സിപിഎസി അവതരിപ്പിച്ച പ്രകാശഗോപുരങ്ങൾ എന്ന നാടകത്തിൽ അഭിനയിച്ചിരുന്നു. കഴിഞ്ഞ 30 വർഷത്തോളമായി ബെംഗളൂരുവിലായിരുന്നു താമസം.
ഭാര്യ: വിജി സണ്ണി. മക്കൾ: തോംസൺ സണ്ണി, ടെന്നിസൺ സണ്ണി. മരുമകൾ: മധുമിത. സംസ്കാരം നാളെ ഉച്ചയ്ക്ക് ശേഷം എറണാകുളം ഞാറയ്ക്കൽ സെന്റ് മേരീസ് പള്ളിയിൽ നടക്കും.














