
തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ ഒരു വയസുകാരൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ദുരൂഹത വർധിപ്പിച്ച് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. കാഞ്ഞിരംകുളം തവ്വാവിള ഷിജിൻ ഭവനില്‍ ഷിജില്‍ – കൃഷ്ണപ്രിയ ദമ്പതികളുടെ ഏക മകൻ ഇഹാൻ (അപ്പു) ആണ് കഴിഞ്ഞ വെളിയാഴ്ച രാത്രി മരിച്ചത്. കുഞ്ഞിന്റെ വയറ്റിലേറ്റ ക്ഷതവും അതുമൂലമുണ്ടായ ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്നാണ് റിപ്പോർട്ടിലുള്ളത്.
ഇതിന്റെ പശ്ചാത്തലത്തില്‍ കുഞ്ഞിന്റെ മാതാപിതാക്കളെ പോലീസ് വീണ്ടും ചോദ്യം ചെയ്യുകയാണെന്നാണ് വിവരം. അച്ഛൻ വാങ്ങിക്കൊടുത്ത ബിസ്കറ്റ് കഴിച്ച് അരമണിക്കൂർ കഴിഞ്ഞപ്പോഴാണ് കുട്ടി കുഴഞ്ഞുവീണത്. നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുഞ്ഞിന്റെ മാതാവിന്റെ വീട്ടുകാർ ആരോപിച്ചിരുന്നു.
ഷിജിലും കൃഷ്ണപ്രിയയും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നെന്നും അടുത്ത കാലത്താണ് ഇവർ വീണ്ടും ഒരുമിച്ച് താമസം തുടങ്ങിയതെന്നും ബന്ധുക്കള്‍ പറയുന്നു. ചോദ്യം ചെയ്തപ്പോള്‍ സംശയകരമായ വിവരങ്ങളൊന്നും ലഭിക്കാത്തതിനാലാണ് അവരെ ആദ്യം വിട്ടയച്ചതെന്ന് പോലീസ് പറഞ്ഞു.
SUMMARY: Death of a one-year-old boy in Neyyattinkara; Postmortem report adds to the mystery














