കൊച്ചി: പിറന്നാൾ ആഘോഷത്തിനിടെ ഗുഡ്സ് ട്രെയിനിന് മുകളിൽ കയറിയ ഷോക്കേറ്റ 17 കാരന്‍ മരിച്ചു. ഇടപ്പള്ളി സ്വദേശി ആന്റണി ജോസ് ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം. ഇടപ്പള്ളി റെയില്‍ വേ സ്റ്റേഷനിലെ നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന് മുകളിലേക്ക് ഇയാള്‍ കയറുകയായിരുന്നു. സുഹൃത്തുക്കളുമായി പന്തയം വെച്ചാണ് യുവാവ് ട്രെയിനിന് മുകളില്‍ കയറിയത്. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തില്‍ ആർ.പി.എഫ് അന്വേഷണം ആരംഭിച്ചു.
<BR>
TAGS : ACCIDENT | EDAPPALLI
SUMMARY : A birthday celebration on top of a goods train; A 17-year-old met a tragic end in Edappally
ഗുഡ്സ് ട്രെയിനിന് മുകളിൽ കയറി പിറന്നാൾ ആഘോഷം; ഇടപ്പള്ളിയില്‍ 17 കാരന് ദാരുണാന്ത്യം



ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories