
ബെംഗളൂരു: പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ നിന്നും കര്‍ഷകന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ദക്ഷിണ കന്നഡ ജില്ലയിലെ ബെല്‍ത്തങ്ങാടി കണിയാടിഗ്രാമത്തില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. അണ്ടിമാറു സ്വദേശി മഞ്ചപ്പ നായിക്കിനാണ് (62) പുലിയുടെ ആക്രമണത്തില്‍ പരുക്കേറ്റത്.
രാവിലെ 8.15ഓടെയാണ് സംഭവം. വീടിന് മുറ്റത്ത് നില്‍ക്കുകയായിരുന്ന മഞ്ചപ്പ നായിക്കിനെ പുലി പെട്ടെന്ന് ചാടിവീണ് ആക്രമിക്കുകയായിരുന്നു. നിലവിളിച്ചുകൊണ്ട് അടുത്തുള്ള കവുങ്ങില്‍ ഓടിക്കയറിയതിനാലാണ് ഇദ്ദേഹത്തിന് ജീവന്‍ തിരിച്ചു കിട്ടിയത്. കാലിന് ഗുരുതരമായി പരുക്കേറ്റ നായിക്കിനെ ഉടന്‍ തന്നെ ബെല്‍ത്തങ്ങാടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തി ഇദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പുലിയുടെ സാന്നിധ്യമുണ്ടായതോടെ പ്രദേശവാസികളില്‍ ആശങ്ക വര്‍ധിച്ചിട്ടുണ്ട്.
SUMMARY: A farmer escaped by climbing into a gourd during a leopard attack; The incident happened in Belthangadi














