പാലക്കാട്: വിഷുവിന് പടക്കം പൊട്ടിക്കുന്നതിനിടയില്‍ ഗുണ്ട് കയ്യിലിരുന്ന് പൊട്ടി യുവാവിന് ദാരുണാന്ത്യം. പാലക്കാട് ശ്രീകൃഷ്ണപുരത്താണ് സംഭവം നടന്നത്. ശ്രീകൃഷ്ണപുരം രാഗം കോർണറിലെ വെള്ളപ്പാംതൊടി ദിലീപ് (34) ആണ് മരിച്ചത്. പൊള്ളലേറ്റ ഉടൻതന്നെ യുവാവിനെ മാങ്ങോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ ദിവസം കോഴിക്കോട് കൊയിലാണ്ടിയില്‍ ഗുണ്ട് കയ്യില്‍നിന്ന് പൊട്ടി വിദ്യാര്‍ഥിക്ക് ജീവൻ നഷ്ടമായിരുന്നു. കൊയിലാണ്ടി കൊരയങ്ങാട് തെരുവില്‍ എടക്കോടന്‍ വീട്ടില്‍ അദ്വൈത് (16) ആണ് മരിച്ചത്. വീടിന് സമീപത്തുള്ള ഗ്രൗണ്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് പടക്കം പൊട്ടിക്കുന്നതിനിടയില്‍ ഗുണ്ട് കൈയില്‍നിന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. യൂട്യൂബ് നോക്കിയാണ് അദ്വൈത് പടക്കം പൊട്ടിച്ചതെന്നാണ് വിവരം. സ്റ്റീല്‍ പത്രം കമഴ്ത്തി വെച്ച് അതിനുള്ളില്‍ പടക്കം വെച്ച് പൊട്ടിക്കുകയായിരുന്നു. പടക്കം പൊട്ടുമ്പോള്‍ സ്റ്റീല്‍ പാത്രം പൊങ്ങി വരുന്നത് കാണാനായിരുന്നു ശ്രമം. സ്റ്റീല്‍ പാത്രത്തിന്റെ ചീളുകള്‍ ശരീരത്തില്‍ തുളച്ചു കയറി. സംഭവത്തില്‍ കൊയിലാണ്ടി പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
SUMMARY: A gun exploded in his hand while bursting crackers for Vishu; a young man met a tragic end.
ബെംഗളൂരു: കൊടും ചൂടിൽ ഉരുകി വടക്കൻ കർണാടക. കലബുറഗിയില്‍ താപനില 44 ഡിഗ്രി സെൽഷ്യസിലേക്ക് എത്തി. കലബുറഗിയിലെ ഔറാദ് താലൂക്കിലാണ് …
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ നാലാം തോല്‍വി. ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ തോല്‍വിയാണ് മുംബൈ…
കാസറഗോഡ്: നാടിനെ വിറപ്പിച്ച റിപ്പർ ചന്ദ്രന് തൂക്കുകയർ ലഭിച്ച കേസിൽ ദൃക്‌സാക്ഷിയായിരുന്ന ആളിനെ വീട്ടിനകത്തു മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം,…
ന്യൂഡല്‍ഹി: ഭരണഘടന 131ാം ഭേദഗതി ബില്ല്, കേന്ദ്രഭരണ പ്രദേശ നിയമങ്ങള്‍ ഭേദഗതി ബില്ല്, മണ്ഡല പുനര്‍നിര്‍ണയ ബില്ല് എന്നിവയില്‍ ഇന്ന്…
വാഷിംഗ്ടൺ: ഇസ്രയേലും ലെബനനും തമ്മിലുള്ള സംഘർഷത്തിന് താൽക്കാലിക വിരാമം. ലെബനൻ പ്രസിഡന്റ് ജോസഫ് ഔനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും…
ബെംഗളൂരു: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ കൈരളീ കലാ സമിതിയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമായ കൈരളീ നിലയം സെൻട്രൽ സ്കൂളിന്…