ബെംഗളൂരു: ബെംഗളൂരു നൈസ് എക്സ്പ്രസ് വേയില്‍ ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞ് മലയാളി യുവാവ് മരിച്ചു.മലപ്പുറം തിരൂര്‍ പറവണ്ണ കുറ്റുകടവത്ത് ആലിൻചുവട് കെ.കെ. ഷംസുവിന്റെ മകൻ ഷാദിലാണ് (27) മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരുക്കേറ്റു.
ബെംഗളൂരുവിൽ ജോലിചെയ്തിരുന്ന ഷാദിലും സുഹൃത്തുകളും വയനാട്ടിൽപ്പോയി തിരിച്ചുവരുന്നതിനിടെ നൈസ് റോഡ് ഇലക്ട്രോൺ സിറ്റി റോഡിൽ ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് അപകടം. അപകടം. ഇവർ സഞ്ചരിച്ചിരുന്ന ജീപ്പ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. തലകീഴായിമറിഞ്ഞ ജീപ്പിൽനിന്ന് മൂന്നുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഷാദിലിന്റെ ജീവൻ രക്ഷിക്കാനായില്ല.
SUMMARY: A Malayali youth died in a road accident in Bengaluru.
SUMMARY: A Malayali youth died in a road accident in Bengaluru.