Wednesday, September 17, 2025
21.1 C
Bengaluru

സൂപ്പര്‍ ലീഗിലെ ദയനീയ പ്രകടനം; മിഖായേല്‍ സ്റ്റാറെയെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കി ബ്ലാസ്റ്റേഴ്സ്

കൊച്ചി: ക്ലബ് പരിശീലക സ്ഥാനത്ത് നിന്ന് പരിശീലകന്‍ മിഖായേല്‍ സ്റ്റാറെയെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്സ് . ഐഎസ്എല്ലില്‍ 12 കളിയില്‍ ഏഴിലും തോറ്റ് നാണക്കേടിന്റെ പരകോടിയില്‍ നില്‍ക്കെയാണ് ക്ലബിന്റെ കടുത്ത തീരുമാനം. സഹപരിശീലകരായ ബിയോണ്‍ വെസ്‌ട്രോം, ഫ്രെഡറികോ പെരേര മൊറൈസ് എന്നിവരേയും പുറത്താക്കി.

മൂവരും ക്ലബ് വിടുന്നതായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി സ്ഥിരീകരിച്ചു. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കൊപ്പമുള്ള സംഭാവനകള്‍ക്ക് ക്ലബ് മൂന്ന് പേര്‍ക്കും നന്ദി അറിയിച്ചു. പുതിയ മുഖ്യ പരിശീലകനെ ക്ലബ് ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്ന് അറിയിച്ചു.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ദയനീയ പ്രകടനങ്ങളാണ് ബ്ലാസ്റ്റേഴ്സ് പരിശീലകനെ പുറത്താക്കുന്നതിലേക്ക് നയിച്ചത്. ഈ സീസണില്‍ ഇതുവരെ കളിച്ച 12 മത്സരത്തില്‍ നിന്നും മൂന്ന് ജയവും രണ്ട് സമനിലയും ഏഴ് തോല്‍വിയുമായി 10ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.

പുതിയ നിയമനം നടക്കുന്നത് വരെ ബ്ലാസ്റ്റേഴ്‌സ് റിസര്‍വ് ടീം ഹെഡ് കോച്ചും യൂത്ത് ഡെവലപ്മെന്റ് തലവനുമായ ടോമാസ് ടോര്‍സും അസ്സിസ്റ്റന്റ്‌റ് കോച്ചുമായ ടി ജി പുരുഷോത്തമനും ഫസ്റ്റ് ടീം മാനേജ്‌മെന്റിന്റെ ചുമതല ഏറ്റെടുക്കും.
<BR>
TAGS : ISL | KERALA BLASTERS
SUMMARY : A miserable performance in the Super League; Blasters fired Michael Stare as coach

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കർണാടകയിൽ വൻ ബാങ്ക് കൊള്ള; വിജയപുര എസ്ബിഐ ശാഖയിൽ നിന്ന് 8 കോടി രൂപയും 50 കിലോ സ്വർണവും കവർന്നു

ബെംഗളൂരു: കര്‍ണാടകയില്‍ വന്‍ ബാങ്ക് കൊള്ള. വിജയപുര ജില്ലയിലെ എസ്ബിഐ ശാഖയില്‍...

മഴ വീണ്ടും സജീവമാകും; നാളെ അഞ്ച് ജില്ലകൾക്ക് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ...

അമിതവേഗതയിൽ ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

മലപ്പുറം: അമിതവേഗതയിൽ കെഎസ്ആർടിസി ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ട്രാഫിക്...

പതിനാറുകാരന്‍ പീഡനത്തിനിരയായ സംഭവം; ബേക്കല്‍ ഉപജില്ലാ ഓഫിസറെ സസ്‌പെന്‍ഡ് ചെയ്തു, ഏഴ് പേര്‍ അറസ്റ്റില്‍

കാസറഗോഡ്: തൃക്കരിപ്പൂർ ചന്തേരയിൽ പതിനാറുകാരനെ പീഡനത്തിനിരയാക്കിയ കേസിൽ റിമാന്‍ഡിലായ ബേക്കല്‍ ഉപജില്ലാ...

ഹോളിവുഡ് ഇതിഹാസം റോബർട്ട് റെഡ്ഫോർഡ് അന്തരിച്ചു

ഹോളിവുഡ് നടനും സംവിധായകനും ഓസ്‌കാർ ജേതാവുമായ റോബർട്ട് റെഡ്‌ഫോർഡ് (89) അന്തരിച്ചു....

Topics

പൂജ അവധി; കേരളത്തിലേക്ക് 25 മുതൽ ഒക്ടോബർ 27 വരെ സ്പെഷ്യൽ സർവീസുകളുമായി കർണാടക ആർടിസി 

ബെംഗളൂരു: പൂജ അവധിയോട് അനുബന്ധിച്ചുള്ള യാത്ര തിരക്ക് പരിഗണിച്ച് ഈ മാസം...

ഓടിക്കൊണ്ടിരുന്ന ബിഎംടിസി ബസിന് തീപിടിച്ചു

ബെംഗളൂരു: ഓടിക്കൊണ്ടിരിക്കുന്ന ബിഎംടിസി ബസിന് തീ പിടിച്ചു മജസ്റ്റിക്കിൽ നിന്നും കാടുഗോടിയിലേക്ക്...

പൂജ, ദസറ അവധി; 20 പ്രതിദിന സ്പെഷ്യല്‍ സര്‍വീസുമായി കേരള ആർടിസി

ബെംഗളൂരു: പൂജ, ദസറ അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക്...

ചരക്കുലോറി ഓട്ടോയിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം

ബെംഗളൂരു: നിയന്ത്രണം വിട്ട ചരക്ക് ലോറി ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് അച്ഛനും മകൾക്കും...

അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ 3 ദിവസം കാവേരി ജലവിതരണം മുടങ്ങും

ബെംഗളൂരു: കാവേരി ജലവിതരണ പദ്ധതിയുടെ പമ്പിംഗ് സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സെപ്റ്റംബർ...

ജയിലിൽ കഴിയുന്ന നടൻ ദർശൻ്റെ ഫ്ലാറ്റിൽ മോഷണം; 3 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി

ബെംഗളൂരു: രേണുകസ്വാമി കേസിൽ ബെംഗളൂരു സെൻട്രൽ ജയിലിൽ കഴിയുന്ന നടൻ ദർശന്റെ...

‘സൂര്യപ്രകാശം കണ്ടിട്ട് ദിവസങ്ങളായി, കൈകളിൽ ഫംഗസ് ബാധ, ജീവിതം അസഹനീയമായി’ -കുറച്ചുവിഷം തരൂവെന്ന് കോടതിയോട് കന്നഡ നടൻ ദര്‍ശന്‍

ബെംഗളൂരു: ജയിൽവാസം സഹിക്കാൻ കഴിയുന്നില്ലെന്നും കുറച്ചു വിഷംനൽകാൻ ഉത്തരവിടണമെന്നും കോടതിയോട് കന്നഡ...

നമ്മ മെട്രോ: യെല്ലോ ലൈനിൽ നാലാമത്തെ ട്രെയിന്‍ ഇന്നു മുതല്‍ സര്‍വീസ് ആരംഭിക്കും 

ബെംഗളൂരു : ബെംഗളൂരു നമ്മ മെട്രോയുടെ പുതിയ പാതയായ ആർവി റോഡിൽനിന്ന്...

Related News

Popular Categories

You cannot copy content of this page