കോട്ടയം: അതിരമ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിനു തീ പിടിച്ചു സ്കൂട്ടർ യാത്രികരായ യുവാക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അതിരമ്പുഴ സെന്റ്മേരിസ് ഫൊറൊനാ പള്ളി ഗ്രൗണ്ടിനു സമീപം ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീ പിടിച്ചത്. പള്ളി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ട എത്തിയ കാറ്ററിങ് ജീവനക്കാരനായ കോതമംഗലം സ്വദേശി ഫസല്‍ സഞ്ചരിച്ച സ്കൂട്ടറാണ് തീപിടിച്ചത്.
സംഭവം കണ്ട് ഓടിയെത്തിയ ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലെ സി. പി. ഒ. സേവ്യർ ജോസഫ്, സെൻ്റ്മേരിസ് ഗേള്‍സ് ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് സിനി ജോസഫും വിദ്യാർഥികളും രക്ഷാ പ്രവർത്തനത്തില്‍ പങ്കാളികളായി.
SUMMARY: A moving scooter caught fire; Vehicles catching fire are on the rise














