Wednesday, December 10, 2025
26.8 C
Bengaluru

അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിലായിരുന്ന ബത്തേരി സ്വദേശി മരിച്ചു

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സലയിലായിരുന്ന വയനാട് സുൽത്താൻ ബത്തേരി സ്വദേശി രതീഷ് (45) എന്നയാളാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇയാളുടെ മരണം സ്ഥിരീകരിക്കുന്നത്. നിലവിൽ 11 പേരാണ് രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്.

കഴിഞ്ഞ ദിവസം മലപ്പുറം സ്വദേശിയായ പത്ത് വയസുകാരനും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ബുധനാഴ്ച നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ അമീബിക് മസ്തിഷ്‌ക ജ്വരത്തിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ട്. രോ​ഗം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനാണ് ആരോഗ്യവകുപ്പിൻ്റെ നിർദേശം.

അമീബിക്‌ മസ്‌തിഷ്‌ക ജ്വരം കൂടുതലായി റിപ്പോർട്ട്‌ ചെയ്യപ്പെടുന്നതിന്‌ പിന്നിൽ കാലാവസ്ഥാ വ്യതിയാനവും പരിശോധനകൾ വർധിച്ചതും ഉൾപ്പെടെ കാരണമെന്ന് വിലയിരുത്തൽ. കാലാവസ്ഥാ വ്യതിയാനവും ജലസ്രോതസ്സുകളിലെ മലിനീകരണവും രോഗകാരിയായ അമീബയുടെ സാന്നിധ്യം കൂട്ടാൻ കാരണമാകുന്നു. സമാന ലക്ഷണങ്ങളുള്ള എല്ലാ കേസുകളിലും അമീബിക്‌ മസ്‌തിഷ്‌ക ജ്വരത്തിന്റെ പരിശോധന നടത്തുന്നതും കൂടുതൽ കേസുകൾ കണ്ടെത്തുന്നതിന്‌ വഴിയൊരുക്കുന്നതായി ആരോഗ്യ വിദഗ്‌ധർ പറയുന്നു.

നേഗ്ലെറിയ ഫൗലേറി, അക്കാന്തമീബ എന്നീ അമീബയാണ്‌ പ്രധാനമായും രോഗത്തിനിടയാക്കുന്നത്‌. വെള്ളത്തിലൂടെ മാത്രം ശരീരത്തിലെത്തുന്ന നേഗ്ലെറിയ ഫൗലേറിയാണ്‌ ഏറ്റവും അപകടകരം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി അന്തരീക്ഷത്തിന്റെ ചൂട്‌ കൂടിയത്‌ സമീപ കാലങ്ങളിലായി അമീബയുടെ സാന്നിധ്യം വർധിപ്പിച്ചിട്ടുണ്ടെന്നാണ്‌ വിലയിരുത്തൽ.
SUMMARY: A native of Bathery who was undergoing treatment for amoebic encephalitis died

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

നാഗ്പൂരിൽ ജനവാസമേഖലയിൽ പുലി ആക്രമണം; ഏഴു പേർക്ക് പരുക്ക്

നാ​ഗ്പൂ​ര്‍: മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ്പൂ​രി​ൽ നാ​ട്ടി​ലി​റ​ങ്ങി​ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച പു​ലി ഏ​ഴ് പേ​രെ...

രാഹുൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് മു​ൻ​കൂ​ർ ജാ​മ്യം കി​ട്ടി​യ​ത് പ്രോ​സി​ക്യൂ​ഷ​ന്‍റെ ക​ഴി​വു​കേ​ട്: കെ. മുരളീധരൻ

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ കഴിവുകേടെന്ന് കോണ്‍ഗ്രസ് നേതാവ്...

കൂത്തുപറമ്പില്‍ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ കൂത്തുപറമ്പ് നീര്‍വേലിയില്‍ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് യുവാവ്...

ഉദ്യാനനഗരിയിൽ ചിറകറ്റു വീഴുന്ന ചിത്രശലഭങ്ങൾ

▪️ ടോമി ജെ ആലുങ്കൽ ഹൃദയഭേദകമായ കാഴ്ചയാണ് ദിനേന ബെംഗളൂരു മലയാളികൾക്ക് നേരിടേണ്ടിവരുന്നത്....

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നാളെ വോട്ട് ചെയ്യാനായി പാലക്കാട് എത്തുമെന്ന് സൂചന

പാലക്കാട്: രണ്ട് ബലാത്സംഗക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. ഒളിവിലിരിക്കെ നാളെ...

Topics

മലയാളി വിദ്യാർഥിയെ ബെംഗളൂരുവില്‍ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി 

ബെംഗളൂരു: മലയാളി വിദ്യാർഥിയെ ബെംഗളൂരുവില്‍ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി.കോഴിക്കോട് വടകര...

ബെംഗളൂരുവില്‍ രാത്രികളിൽ തണുപ്പ് ഇനിയും കൂടുമെന്ന് മുന്നറിയിപ്പ്

ബെംഗളൂരു: നഗരത്തിലെ രാത്രികാല താപനില 12 ഡിഗ്രി സെൽഷ്യസിലേക്ക് താഴും എന്ന്...

ഗീസറിൽനിന്ന് വാതകച്ചോർച്ച: അമ്മയും നാല് വയസ്സുള്ള മകളും മരിച്ചു

ബെംഗളൂരു: കുളിമുറിയിലെ ഗീസറിൽനിന്നുള്ള വാതകച്ചോർച്ചയെത്തുടർന്ന് അമ്മയും നാലുവയസ്സുള്ള മകളും മരിച്ചു. ബെംഗളൂരു...

വിവാഹമോചന കേസുകള്‍ കൊണ്ടു മടുത്തു; ബെംഗളൂരുവിലെ ഈ ക്ഷേത്രത്തില്‍ വിവാഹങ്ങള്‍ക്ക് വിലക്ക്  

ബെംഗളൂരു: വിവാഹങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ബെംഗളൂരുവിലെ ഒരു ക്ഷേത്രം. ഹലസുരു സോമേശ്വര സ്വാമി...

ഒരു കുടുംബത്തിലെ 3 പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: നഗരത്തിലെ എസ്‌ജി പാളയത്ത് ഒരു കുടുംബത്തിലെ 3 പേരെ വീട്ടിൽ...

ക്രിസ്മസ്-പുതുവത്സര അവധി: കേരളത്തിലേക്ക് സ്പെഷ്യല്‍ സർവീസുകൾ പ്രഖ്യാപിച്ച് റെയില്‍വേ, നിലവിലുള്ള ചില സ്പെഷ്യല്‍ ട്രെയിനുകള്‍ ജനുവരി അവസാനം വരെ നീട്ടി

ബെംഗളൂരു: ക്രിസ്മസ്-പുതുവത്സര അവധിയോട് അനുബന്ധിച്ചുളള യാത്രാത്തിരക്ക് പരിഗണിച്ചു കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക്...

മലയാളി നഴ്സിംഗ് വിദ്യാർഥിയെ ബെംഗളൂരുവില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

ബെംഗളൂരു: മലയാളി നഴ്സിംഗ് വിദ്യാർഥിയെ ബെംഗളൂരുവില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍...

ബെംഗളൂരു-മൈസൂരു ഹൈവേയിൽ ടാങ്കര്‍ ലോറിയില്‍ ഇടിച്ച് എസ്‌യുവിക്ക് തീപ്പിടിച്ചു; യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

ബെംഗളൂരു:  ബെംഗളൂരു-മൈസൂരു ഹൈവേയിൽ എസ്‌യുവി പാൽ ടാങ്കറിൽ ഇടിച്ചുകയറി കത്തിനശിച്ചു. യാത്രക്കാര്‍...

Related News

Popular Categories

You cannot copy content of this page