ചെന്നൈ: സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാന്റെ മകനും ഗായകനുമായ എ.ആര്‍. അമീന് വാഹനാപകടത്തില്‍ പരുക്ക്. ചെന്നൈ ഗിണ്ടിയിലെ തിരക്കേറിയ കാത്തിപ്പാറ ഫ്‌ലൈഓവറിനു സമീപം അമീന്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു അപകടം. കോയമ്പേട്ടില്‍ നിന്ന് നഗരത്തിലേക്ക്‌സുഹൃത്തിനൊപ്പം യാത്ര ചെയ്യുമ്പോഴാണ് അപകടം. അമീന്റെ പരുക്ക് ഗുരുതരമല്ല
സര്‍വീസ് റോഡില്‍ നിന്നും പ്രധാന റോഡിലേക്ക് പ്രവേശിച്ച കാര്‍ അമീന്‍ സഞ്ചരിച്ചിരുന്ന പോര്‍ഷെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. അപകടത്തിനു തൊട്ടുപിന്നാലെ അമീനെയും സുഹൃത്തിനെയും ചികിത്സയ്ക്കായി കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നിന്നും പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം ഇരുവരെയും ഡിസ്ചാര്‍ജ് ചെയ്യുകയും അവര്‍ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
SUMMARY: A.R. Rahman’s son and singer A.R. Ameen injured in a car accident
















