മലപ്പുറം: ഓട്ടോറിക്ഷയില്‍ നിന്നും തെറിച്ചു വീണ് ആറാം ക്ലാസുകാരന് ദാരുണാന്ത്യം. വാഹനത്തിന് കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കാൻ ഓട്ടോറിക്ഷ വെട്ടിച്ചപ്പോഴാണ് സംഭവം. കളത്തിൻപടി സ്വദേശി ഷാദിൻ(12) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി മലപ്പുറം ചെങ്ങര പള്ളിപ്പടിയില്‍ വച്ചാണ് അപകടമുണ്ടായത്. മഞ്ചേരി പുല്ലൂർ സ്കൂളിലെ വിദ്യാർഥിയാണ് ഷാദിൻ. ഗുരുതര പരുക്കേറ്റ ഷാദിനെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
SUMMARY: A sixth-grader died after falling from an autorickshaw in Malappuram














