ലക്നൗ: അമിതവേഗതയിലെത്തിയ കാർ ട്രക്കിലിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് ഡോക്ടർമാർക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ കനൗജ് ജില്ലയില്‍ ലക്നൗ-ആഗ്ര റോഡില്‍ ഇന്ന് രാവിലെയോടെയായിരുന്നു അപകടം.
ഡോക്ടർമാരായ അനിരുദ്ധ് വർമ (29),സന്തോഷ് കുമാർ മൗര്യ(46), അരുണ്‍ കുമാർ (34), നർദേവ് (35), രാകേഷ് കുമാർ (38) എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ പരുക്കേറ്റ ജൈവീർ സിംഗ് (39) ആശുപത്രിയില്‍ ചികിത്സയിലാണ്. സൈഫായി മെഡിക്കല്‍ കോളേജിലെ ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ് ഇയാള്‍. ലക്‌നൗവില്‍ ഒരു വിവാഹത്തിന് പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ഡോക്ടർമാർ സഞ്ചരിച്ച സ്കോർപിയോ എസ് യു വി അപകടത്തില്‍പ്പെട്ടത്.
അമിത വേഗത്തിലെത്തിയ വാഹനം റോഡിലെ ഡിവൈഡറില്‍ ചെന്നിടിക്കുകയായിരുന്നു. തുടർന്ന് ഇടിയുടെ ആഘാതത്തില്‍ വാഹനം എതിർദിശയില്‍ വന്നിരുന്ന ട്രക്കിലിടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
TAGS : ACCIDENT
SUMMARY : A speeding car collides with a truck; Five doctors died
‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്‍ 1974 സെപ്റ്റംബർ 24നായിരുന്നു പിആർ…
തിരുവനന്തപുരം: കുംഭമേളയിലൂടെ വൈറലായ പെണ്‍കുട്ടിയുടെ വിവാഹത്തില്‍ പങ്കെടുത്ത രാഷ്ട്രീയ നേതാക്കളെ പ്രതിയാക്കണമെന്ന സ്വകാര്യ ഹര്‍ജി കോടതി സ്റ്റേ ചെയ്തു. തിരുവനന്തപുരം…
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിമരുന്ന് ശാലയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. തിങ്കളാഴ്ച ഡിഎൻഎ പരിശോധനയിലൂടെ നാലുപേരുടെ മൃതദേഹഭാഗങ്ങൾ കൂടി…
ബെംഗളൂരു: ആറ് കുട്ടികൾ ഒരു സ്കൂട്ടറിൽ ഇരുന്ന് ബെംഗളൂരു നഗരത്തിലൂടെ യാത്ര ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ഗോരിപാളയ പദരായണപുര…
ധാക്ക: ബംഗ്ലാദേശിൽ കനത്ത മഴയ്ക്കിടെയുണ്ടായ ശക്തമായ ഇടിമിന്നലിൽ പത്തു വയസ്സുകാരനടക്കം 14 പേർ മരിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും പാടത്തും മറ്റ്…
മുംബൈ: മുംബൈ പൈധുനിയിൽ ഭക്ഷണം കഴിച്ചതിനെത്തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. പൈധുനി സ്വദേശി അബ്ദുള്ള ദൊകാഡിയ…