സ്വത്തുക്കൾ ലിവിങ് പങ്കാളിക്ക് നൽകുമെന്ന് ഭയം; തുമകുരുവിൽ സഹോദരിയെ കൊലപ്പെടുത്തി യുവതിയും മകനും

ബെംഗളൂരു: സ്വത്ത് തർക്കത്തെത്തുടർന്ന് 58-കാരിയെ കൊലപ്പെടുത്തിയ കേസിൽ സഹോദരിയും മകനും പിടിയില്‍. തുമകുരു ചിക്കനായകനഹള്ളി സ്വദേശിനി ജയലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. ജയലക്ഷ്മിയുടെ സഹോദരി അനസൂയ, അനസൂയയുടെ മകൻ ചന്ദ്രശേഖർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഫെബ്രുവരി 19-നാണ് ജയലക്ഷ്മിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജയലക്ഷ്മിയുടേത് സ്വാഭാവിക മരണമാണെന്നാണ് കരുതിയിരുന്നതെങ്കിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ജയലക്ഷ്മിയുടെ ലിവ്-ഇൻ പങ്കാളിയായ ശ്രീനിവാസ് ഉന്നയിച്ച സംശയങ്ങളാണ് കേസിൽ നിർണ്ണായകമായത്. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടം പരിശോധനയിൽ ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായി. ഇതോടെ നടത്തിയ വിശദമായ അന്വേഷണത്തിലാണ് സഹോദരിയും മകനും ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് തെളിഞ്ഞത്.

ജയലക്ഷ്മിയുടെ ഭർത്താവ് 19 വർഷം മുമ്പ് മരിച്ചിരുന്നു. തുടർന്ന് ഇവർ ശ്രീനിവാസ് എന്നയാളുമായി ലിവ്-ഇൻ ബന്ധത്തിലായിരുന്നു. സ്വന്തം മകനെപ്പോലെയാണ് ജയലക്ഷ്മി ചന്ദ്രശേഖറിനെ വളർത്തിയിരുന്നത്. എന്നാൽ, ജയലക്ഷ്മി തന്റെ സ്വത്തുക്കൾ മുഴുവൻ പങ്കാളിയായ ശ്രീനിവാസിന് നൽകുമോ എന്നും തങ്ങൾക്ക് നൽകിവരുന്ന സാമ്പത്തിക സഹായം നിർത്തലാക്കുമോ എന്നുമുള്ള ഭയമാണ് പ്രതികളെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി അനസൂയയും മകനും ജയലക്ഷ്മിക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇവിടെ വെച്ച് ശ്രീനിവാസുമായി ഇവർ നിരന്തരം തർക്കത്തിലേർപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് ജയലക്ഷ്മിയും ശ്രീനിവാസും മറ്റൊരു വാടക വീട്ടിലേക്ക് മാറാൻ തീരുമാനിച്ചിരിക്കെയാണ് കൊലപാതകം നടന്നത്. നിലവില്‍ അനസൂയയെയും ചന്ദ്രശേഖറിനെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
SUMMARY: Fear that the property will be given to the living partner; A woman and her son killed her sister in Tumakuru

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കേരള ആർടിസി ബസ് ബെംഗളൂരുവിന് സമീപം അപകടത്തിൽപ്പെട്ടു; രണ്ട് മരണം, ഇരുപതോളം യാത്രക്കാർക്ക് പരുക്ക്

ബെംഗളൂരു: കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന കേരള ആർ ടി സി...

ബെംഗളൂരു –മംഗളൂരു വന്ദേഭാരത് പരീക്ഷണയോട്ടം 18 മുതൽ  

ബെംഗളൂരു: ബെംഗളൂരു-മംഗളൂരു വന്ദേഭാരത് പരീക്ഷണ ഓട്ടം ഓഗസ്റ്റ് 18 മുതൽ 22...

ഐഐഎസ്‌സിയിൽ ബി.ടെക് വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ബി.ടെക് വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ...

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ക​ന​ത്ത മ​ഴ തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ...

ബസവരാജ് ഹൊരട്ടി കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ സ്പീക്കർ സ്ഥാനം രാജിവെച്ചു

ബെംഗളൂരു: കർണാടക നിയമനിർമാണ കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊരട്ടി രാജിവെച്ചു. ചെയർമാനെതിരേ...

മദ്യപിച്ച് അമിതവേഗത്തിൽ വാഹനമോടിച്ച കേസ്: യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

കാസറഗോഡ്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ യൂട്യൂബർ എസ്.ആർ. ധന്യ(ഹെലൻ ഓഫ് സ്പാർട്ട)യുടെ...

മൂടൽമഞ്ഞിന് സാധ്യത; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം

ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ അടുത്ത ദിവസങ്ങളിൽ മൂടൽമഞ്ഞിനും മേഘാവൃതമായ കാലാവസ്ഥയ്ക്കും...

അര്‍ജുന്‍ ആയങ്കിയുടെ സഹോദരന്‍ അഖില്‍ കസ്റ്റഡിയില്‍; പിടിയിലായത് തൃശൂരില്‍ നിന്ന്

തൃശൂര്‍: പോലീസിനെ വെല്ലുവിളിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കിയുടെ സഹോദരന്‍ അഖില്‍...

Related Articles

Popular Categories