വയനാട്: താമരശേരി ചുരത്തിന് സമീപം പോലീസ് വാഹന പരിശോധന നടത്തവെ കാറിലെത്തിയ യുവാവ് മുകളിൽ നിന്ന് താഴേക്ക് ചാടി. വൈത്തിരി പോലീസ് പരിശോധന നടത്തവെ ഒൻപതാം വളവിന് മുകളിൽ നിന്നാണ് യുവാവ് താഴേക്ക് ചാടിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
മലപ്പുറം സ്വദേശിയാണ് കാറിലുണ്ടായിരുന്നത്. ഈ കാറിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തി എന്നാണ് സൂചനകൾ. പോലീസ്, ഫയർഫോഴ്‌സ് അംഗങ്ങളും സന്നദ്ധ പ്രവർത്തകരും ഇയാൾക്കായി തിരച്ചിൽ നടത്തുകയാണ്. ഇതുവരെ യാതൊരു സൂചനയും ലഭിച്ചിട്ടില്ലെന്നാണ് വിവരം.
SUMMARY: A young man jumped off the Thamarassery pass during a police vehicle inspection; search continues