ഇടുക്കി: വാഗമണ്ണിന് സമീപം ചാത്തൻ പാറയില്‍ കൊക്കയില്‍ വീണ യുവാവിനെ രക്ഷപ്പെടുത്തി. തൊടുപുഴ വെങ്ങല്ലൂർ സ്വദേശി അരുണ്‍ എസ് നായരാണ് കാല്‍വഴുതി കൊക്കയിലേക്ക് വീണത്. അധികം താഴ്ചയിലേക്ക് പതിക്കുന്നതിന് മുമ്പ് യുവാവ് പുല്ലില്‍ പിടിച്ചു നില്‍ക്കുകയായിരുന്നു.
തൊടുപുഴ, മൂലമറ്റം എന്നിവിടങ്ങളിലെ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ എത്തിയാണ് യുവാവിനെ സാഹസികമായി പുറത്തെത്തിച്ചത്. സാരമായി പരുക്കേറ്റ വിഷ്ണുവിനെ തൊടുപുഴയിലെ ആശുപത്രിയിലേക്ക് മാറ്റി. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം സ്വദേശിയായ റിട്ടയേഡ് കെഎസ്‌ഇബി എൻജിനീയർ ഇതേ സ്ഥലത്ത് വീണ് മരിച്ചിരുന്നു.
SUMMARY: A young man who fell into a crane in Vagamon was rescued