പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ട്രാക്ടര്‍ ഭക്തര്‍ക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരുക്ക്. ഇതില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. ശനിയാഴ്ച വൈകിട്ട ആറേകാലോടെ സ്വാമി അയ്യപ്പൻ റോഡിലാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരുക്കേറ്റവരിൽ രണ്ടു മലയാളികളുണ്ട്. നാല് ആന്ധ്ര സ്വദേശികളും രണ്ട് തമിഴ്നാട്ടുകാരും പരുക്കേറ്റവരിൽ പെടുന്നു. വീരറെഡ്ഡി (30), നിതീഷ് റെഡ്ഡി (26), ദ്രുവാൻശ് റെഡ്ഡി (10) , സുനിത (65). തുളസി അമ്മ (60) എന്നിവർക്കാണ് പരുക്കേറ്റത്. മാലിന്യവുമായി പോയ ട്രാക്ടറാണ് അപകടത്തിൽപ്പെട്ടത്.
SUMMARY: Tractor ploughs into devotees at Sabarimala, 9 injured, two in critical condition













