മൈസൂരു: മൈസൂരു ദസറയുടെ ഭാഗമായുള്ള ജംബോ സവാരിക്കുള്ള ആനകളുടെ ആദ്യ പട്ടിക പുറത്തു വിട്ടു. പ്രശസ്ത ഗജവീരൻ അഭിമന്യു സ്വർണപ്പല്ലക്ക് ചുമക്കുന്ന ഹൗഡ ആനയാകും.
ജംബോ സവാരിയിൽ പങ്കെടുക്കുന്ന 14 ആനകളിൽ 9 എണ്ണത്തിന്റെ പട്ടികയാണ് വനം മന്ത്രി ഈശ്വർ ഖണ്ഡ്രെ പുറത്തുവിട്ടത്. 2020 മുതൽ അഭിമന്യുവാണ് 750 കിലോഗ്രാം ഭാരമുള്ള സ്വർണപ്പല്ലക്ക് ചുമക്കുന്നത്.
ജനവാസ കേന്ദ്രങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും അതിക്രമിച്ചു കയറുന്ന കടുവകളെയും മറ്റും കണ്ടെത്താൻ മിടുക്കനാണ് അഭിമന്യു. ബലരാമയെന്ന ആനയായിരുന്നു 1999 മുതൽ 2011 വരെ സ്വർണപ്പല്ലക്ക് ചുമന്നത്. 2012 മുതൽ 2019 വരെയുള്ള കാലയളവിൽ അർജുന എന്ന ഗജവീരനും ഹൗഡ ആനയായി.
SUMMARY: Abhimanyu to carry golden howdah again during Mysuru dasara procession.