ബെംഗളൂരു: മൈസൂരുവിലെ ബന്നൂര്‍ താലൂക്കിലെ ഹുനുഗനഹള്ളി ഹുണ്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന അനധികൃത ലിംഗനിര്‍ണയ പരിശോധന കേന്ദ്രത്തിനെതിരെ നടപടി. കേന്ദ്രത്തില്‍ ആരാഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധന നടത്തി. കേന്ദ്രം നടത്തിവന്ന അഞ്ചുപേര്‍ അറസ്റ്റിലായി.
ബന്നൂരിനടുത്തുള്ള ഒരു ഗ്രാമത്തില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് നീരീക്ഷണം നടത്തുകയായിരുന്നു. ബുധനാഴ്ച രാവിലെ ഒരു ഗര്‍ഭിണിയുടെ സഹായത്തോടെ കേന്ദ്രം കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ച്് പേരാണ് അറസ്റ്റിലായത്.
ലിംഗനിര്‍ണയ പരിശോധനക്കു പുറമെ ഇവിടെ ഗര്‍ഭഛിദ്രവും നടക്കുന്നുണ്ടെന്ന സൂചനയും അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്. പരിശോധന നടത്തുമ്പോള്‍ കേന്ദ്രത്തില്‍ നാല് ഗര്‍ഭിണികള്‍ ഉണ്ടായിരുന്നു. പരിശോധനകള്‍ക്ക് ഉപയോഗിച്ച സ്‌കാനിംഗ് മെഷീന്‍, സിറിഞ്ചുകള്‍, ഗര്‍ഭ പരിശോധനാ കിറ്റുകള്‍, മെഡിക്കല്‍ രേഖകള്‍, ഡയറികള്‍, ഒരു സ്വകാര്യ ആശുപത്രി രസീതുകള്‍ എന്നിവ പിടിച്ചെടുത്തു.
SUMMARY: Action taken against illegal sex determination testing center in Mysuru














