ബെംഗളൂരു: കന്നഡ സിനിമയിലെ സൂപ്പർ സ്റ്റാറായിരുന്ന ഡോ. രാജ്കുമാറിന്റെ സഹോദരി നാഗമ്മ(94) അന്തരിച്ചു. ചാമരാജ് നഗറിന് സമീപം തമിഴ്‌നാട്ടിൽ ഉൾപ്പെടുന്ന തലവാഡി താലൂക്കിലെ വസതിയിലായിരുന്നു അന്ത്യം. 2017-ൽ രാജ്കുമാറിന്റെ ഭാര്യ പാർവതാമ്മ അന്തരിച്ചതിനുശേഷം മക്കളും നടന്മാരുമായ ശിവരാജ്കുമാറും പുനീത് രാജ്കുമാറുമായും കൂടുതൽ അടുപ്പം പുലർത്തിയിരുന്ന നാഗമ്മ രാജ്കുമാറിന്റെ ബെംഗളൂരുവിലും ചെന്നൈയിലുമുള്ള വീടുകളിൽ വന്ന് താമസിക്കുമായിരുന്നു. വാർധക്യസഹജമായ പ്രയാസങ്ങൾ വന്നതിനുശേഷമാണ് ചാമരാജ്‌നഗറിനടുത്തുള്ള ഫാം ഹൗസിൽ താമസമാക്കിയത്. നാഗമ്മയ്ക്ക് നാല് ആൺമക്കളും രണ്ട് പെൺമക്കളുമുണ്ട്.
SUMMARY: Actor Rajkumar’s sister Nagamma passes away
നടൻ രാജ്കുമാറിന്റെ സഹോദരി നാഗമ്മ അന്തരിച്ചു

ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories













