കൊച്ചി: നടി ഗ്രേസ് ആന്റണി വിവാഹിതയായി. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നടി ഈ സന്തോഷവാര്‍ത്ത അറിയിച്ചത്. എന്നാല്‍, വരൻ ആരാണെന്നോ എന്ത് ചെയ്യുന്നുവെന്നോ ഉള്ള വിവരങ്ങള്‍ അവർ പുറത്തുവിട്ടിട്ടില്ല. ജസ്റ്റ് മാരീഡ് എന്ന ഹാഷ്ടാഗോടെയാണ് ഗ്രേസ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ആളും ആരവവും വലിയ ശബ്ദവും വെളിച്ചവുമൊന്നിമില്ലാതെ ഞങ്ങള്‍ അത് നിർവഹിച്ചുവെന്നും ഗ്രേസ് കുറിച്ചു.
സിനിമാതാരങ്ങളായ ഉണ്ണി മുകുന്ദൻ, സണ്ണി വെയ്ൻ, രജിഷാ വിജയൻ, മാളവിക മോഹൻ എന്നിവർ പോസ്റ്റിന് താഴെ നവദമ്പതികള്‍ക്ക് ആശംസയേകി. റാം സംവിധാനം ചെയ്ത തമിഴ് ചിത്രം പറന്തു പോ ആണ് ഗ്രേസിന്റേതായി അവസാനം തിയേറ്ററിലെത്തിയ ചിത്രം. എക്സ്ട്രാ ഡീസൻറാണ് ആണ് അവസാനം റിലീസ് ചെയ്ത മലയാള ചിത്രം.
SUMMARY: Actress Grace Antony gets married