തിരുവനന്തപുരം: ആലപ്പുഴയിലുണ്ടായ വിവാദ രക്ഷാപ്രവർത്തന കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന കണ്ടെത്തലിനെത്തുടർന്ന് എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു. സംഭവത്തില്‍ ഡിജിപി നല്‍കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ അച്ചടക്ക നടപടി. ആഭ്യന്തര മന്ത്രിയാണ് സസ്പെൻഷൻ ശുപാർശ ചെയ്തത്.
മുഖ്യമന്ത്രിയും ശുപാർശ അംഗീകരിച്ചതോടെയാണ് നടപടിയുണ്ടായത്. ഈ മാസം 31-ന് ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകളുള്ള റിപ്പോർട്ട് സർക്കാരിന് മുന്നിലെത്തിയത്.
SUMMARY: Allegations of sabotaging the rescue operation case; ADGP M.R. Ajithkumar suspended















