ഡല്‍ഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വെ തെറ്റിച്ച് ലാന്‍ഡ് ചെയ്തു. കാബൂളില്‍ നിന്നുള്ള അരിയാന അഫ്ഗാന്‍ എയര്‍ലൈന്‍സ് വിമാനമാണ് ലാന്‍ഡിംഗ് റണ്‍വേയ്ക്ക് പകരം ടേക്ക് ഓഫ് റണ്‍വേയില്‍ ഇറങ്ങിയത്. സംഭവം ഏറെ പരിഭ്രാന്തി പരത്തി. ഈ സമയം ടേക്ക് ഓഫ് റണ്‍വേയില്‍ മറ്റു വിമാനങ്ങള്‍ ഇല്ലാതിരുന്നതിനാലാണ് അപകടം ഒഴിവായത്.
സംഭവത്തില്‍ വ്യോമയാന മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു. അവസാന നിമിഷത്തില്‍ ഇന്‍സ്ട്രുമെന്റ് ലാന്‍ഡിംഗ് സിസ്റ്റത്തിന് (ഐഎല്‍എസ്) തകരാര്‍ സംഭവിച്ചതാണ് വിമാനം ലക്ഷ്യസ്ഥാനത്തുനിന്ന് മാറി ലാന്‍ഡ് ചെയ്യാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. വ്യതിയാനം സംബന്ധിച്ച് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ (എടിസി) മുന്നറിയിപ്പ് നല്‍കിയില്ലെന്നും പൈലറ്റ് ആരോപിച്ചു. ഇതുസംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട്.
SUMMARY: Afghan Airlines plane skids off runway at Indira Gandhi Airport













