ബെംഗളൂരു: എഐകെഎംസിസി-എസ്ടിസിഎച്ച് പാലിയറ്റീവ് ഹോം കെയർ രണ്ടാം ബാച്ചിന്റെ രണ്ടാമത് പരിശീലന പരിപാടി ബെംഗളൂരു ശിഹാബ് തങ്ങൾ സെന്ററിൽ നടന്നു. എഐകെഎംസിസി ജനറൽ സെക്രട്ടറി എംകെ നൗഷാദ് ഉദ്ഘാടനം നിർവഹിച്ചു. സെൻട്രൽ കമ്മറ്റി സെക്രട്ടറി അബ്ദുള്ള മാവള്ളി അധ്യക്ഷത വഹിച്ചു. എസ്ടിസിഎച്ച് പാലിയേറ്റീവ് കോർഡിനേറ്റർ റിയാസ് സ്വാഗതം പറഞ്ഞു. ജോസ് പുളിമൂട്ടിൽ ക്‌ളാസിന് നേതൃത്വം നൽകി. എസ്ടിസിഎച്ച് സെക്രട്ടറി ബഷീർ എച്ച്.എസ്.ആർ നന്ദി പറഞ്ഞു.
ആകെ മൂന്ന് പരിശീലന ക്ലാസാണ് ഒരു ബാച്ചിന് ഉണ്ടാവുക. മുഴുവൻ ക്‌ളാസും പങ്കെടുത്ത് പരിശീലനം ലഭിച്ചവർക്കാണ് വളണ്ടിയറാവൻ യോഗ്യത ഉണ്ടാവുകയുള്ളു. അവസാന പരിശീലന ക്‌ളാസും പൂർത്തീകരിച്ചവാർക്കാണ് സർട്ടിഫിക്കറ്റും ഐഡി കാർഡും വിതരണം ചെയ്യുക.