ന്യൂഡൽഹി: രാജ്യത്ത് എയര്‍ടെല്‍ സേവനങ്ങള്‍ വീണ്ടും തടസ്സപ്പെട്ടതായി റിപ്പോര്‍ട്ട്. ആയിരക്കണക്കിന് ഉപഭോക്താക്കളാണ് മൊബൈൽ വോയ്‌സ്, ഡാറ്റ സേവനങ്ങളിൽ തടസ്സങ്ങൾ നേരിടുന്നതായി റിപ്പോർട്ട് ചെയ്യുന്നത്. ചില ഉപയോക്താക്കൾ സിഗ്നൽ തടസ്സങ്ങളെക്കുറിച്ചും പൂർണ്ണമായ ബ്ലാക്ഔട്ടുകളെക്കുറിച്ചും പരാതിപ്പെട്ടിട്ടുണ്ട്.
കേരളം, തമിഴ്നാട്, കർണാടക, തെലങ്കാന, ഡൽഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ എയർടെൽ ഉപയോക്താക്കള്‍ തങ്ങൾ കോൾ, ഡാറ്റ പ്രശ്നങ്ങൾ നേരിട്ടതായി എക്സിൽ കുറിച്ചിട്ടുണ്ട്. അരമണിക്കൂറിനുള്ളിൽ 6,000-ലധികം പരാതികളാണ് ഡൗൺ ഡിറ്റക്ടറിൽ പ്രത്യക്ഷപ്പെട്ടത്.
അതിനിടെ, പല യൂസർമാരുടെയും പരാതികൾക്ക് ഔദ്യോഗിക അക്കൗണ്ടുകളിൽ നിന്ന് എയർടെൽ അധികൃതർ മറുപടി നൽകി. താൽകാലികമായ കണക്റ്റിവിറ്റി പ്രശ്നമാണിതെന്നും ഉടൻ പരിഹരിക്കുമെന്നുമാണ് എയർടെൽ അധികൃതർ അറിയിച്ചത്. ഉപയോക്താക്കൾക്കുണ്ടായ അസൗകര്യത്തിലും എയർടെൽ ക്ഷമ ചോദിച്ചു. ഒരു മണിക്കൂറിനകം എല്ലാ തകരാറുകളും പരിഹരിക്കുമെന്നും ആ സമയം കഴിഞ്ഞിട്ടും മാറ്റമില്ലെങ്കിൽ ഉപയോക്താക്കൾ മൊബൈൽ ഫോൺ റീസ്റ്റാർട്ട് ചെയ്യണമെന്നും എയർടെൽ അറിയിച്ചു.
SUMMARY: Airtel services disrupted in Kerala, among others