ഇടുക്കി: സ്വകാര്യ ആശുപത്രിയില്‍ ഉണ്ടായ ചികിത്സാ പിഴവില്‍ കണ്ണൂർ സ്വദേശിയായ യുവതി മരിച്ചു. കണ്ണൂർ മട്ടന്നൂർ സ്വദേശിനി സുമിയാണ് മരിച്ചത്. 32 വയസായിരുന്നു. ഇടുക്കി തൊടുപുഴയില്‍ ഉള്ള സ്മിത മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ നടത്തിയ ചികിത്സയിലാണ് പിഴവ് സംഭവിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. ചികിത്സ പിഴവിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതിയാണ് മരണപ്പെട്ടത്.
ഒരു കോടി രൂപ ചിലവുള്ള ടില്‍ തെറാപ്പി പരാജയപ്പെട്ടു എന്ന് ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചു. 60 ശതമാനം രോഗം ഭേദമാകുമെന്ന് ആശുപത്രി അധികൃതർ ഉറപ്പ് നല്‍കിയതിന് ശേഷമാണ് ചികിത്സയ്ക്ക് വിധേയമായത്. എന്നാല്‍ ചികിത്സ പരാജയമായി. ഇതോടെ രോഗി കൂടുതല്‍ ഗുരുതരാവസ്ഥയിലാവുകയായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ ആശുപത്രിക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് കുടുംബം.
SUMMARY: Allegations of medical malpractice at Thodupuzha private hospital; Woman in critical condition dies