Sunday, August 31, 2025
20.9 C
Bengaluru

സംസ്ഥാനത്ത് 15 മാസത്തിനിടെ 1,182 കർഷകർ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്‌

ബെംഗളൂരു: കർണാടകയിൽ കഴിഞ്ഞ 15 മാസത്തിനിടെ 1,182 കർഷകർ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്‌. റവന്യു വകുപ്പാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. കടുത്ത വരൾച്ച, വിളനാശം, അമിത കടബാധ്യത എന്നിങ്ങനെയുള്ള കാരണങ്ങളാലാണ് കർഷകർ ആത്മഹത്യ ചെയ്തത്. ഇവയിൽ ഭൂരിഭാഗവും ബെലഗാവി, ഹാവേരി, ധാർവാഡ് എന്നീ മൂന്ന് ജില്ലകളിലാണ്. യഥാക്രമം 122, 120, 101 കേസുകളാണ് ഇവിടെ രേഖപ്പെടുത്തിയതെന്ന് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോർട്ട്‌ ചെയ്തു.

ഇതേ കാലയളവിൽ ചിക്കമഗളൂരിൽ 89 കർഷക ആത്മഹത്യകളും, കൽബുർഗിയിൽ 69 ഉം യാദ്ഗിരിൽ 68 കർഷക ആത്മഹത്യകളും റിപ്പോർട്ട് ചെയ്തു. ചിക്കബെല്ലാപൂരിലും ചാമരാജ് നഗറിലും രണ്ട് കർഷക ആത്മഹത്യകൾ വീതം റിപ്പോർട്ട്‌ ചെയ്തു.

കഴിഞ്ഞ സെപ്റ്റംബറിൽ കർണാടകയിലെ കരിമ്പ് വികസന-കാർഷിക ഉൽപന്ന മാർക്കറ്റ് കമ്മിറ്റികളുടെ (എപിഎംസി) മന്ത്രി ശിവാനന്ദ് പാട്ടീൽ, സർക്കാർ മരിച്ചവരുടെ കുടുംബങ്ങൾക്ക് നൽകുന്ന നഷ്ടപരിഹാരം 5 ലക്ഷം രൂപയായി ഉയർത്തിയതിന് ശേഷം സംസ്ഥാനത്ത് കർഷക ആത്മഹത്യകളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചുവെന്ന് പറഞ്ഞത് വിവാദമായിരുന്നു.

കൃഷിനാശവും വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെയും സാമ്പത്തിക പ്രതിസന്ധി മൂലം ആത്മഹത്യ ചെയ്ത കർഷകരുടെ കുടുംബങ്ങളാണ് ഈ നഷ്ടപരിഹാരം ആവശ്യപ്പെടുന്നതെന്ന് പാട്ടീൽ പറഞ്ഞിരുന്നു.

TAGS: KARNATAKA | FARMER SUICIDES
SUMMARY: Nearly 1,200 Karnataka farmers died by suicide in 15 months

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കേര പദ്ധതി വാര്‍ത്ത ചോര്‍ത്തല്‍ വിവാദം; കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിനെ മാറ്റി

തിരുവനന്തപുരം: കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ഡോ. ബി...

ഓണം അവധി; മൂന്ന് സ്പെഷ്യല്‍ ട്രെയിൻ സര്‍വീസുകള്‍ പ്രഖ്യാപിച്ചു

പാലക്കാട്‌: ഓണം പ്രമാണിച്ച്‌ മൂന്ന് സ്പെഷ്യല്‍ ട്രെയിൻ സർവീസുകള്‍ പ്രഖ്യാപിച്ചു. ട്രെയിൻ...

സി.കെ. ജാനു എന്‍ഡിഎ സഖ്യം വിട്ടു

കോഴിക്കോട്: ആദിവാസി നേതാവ് സി.കെ.ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എന്‍ഡിഎ...

ഷാജൻ സ്കറിയയ്ക്ക് നേരേ ആക്രമണം

ഇടുക്കി: മറുനാടൻ മലയാളി ഉടമ ഷാജൻ സ്‌കറിയയ്ക്ക് മർദനം. വാഹനത്തില്‍ പിന്തുടർന്നെത്തിയ...

കണ്ണപുരം സ്‌ഫോടനക്കേസ്: പ്രതി അനൂപ് മാലിക്ക് പിടിയില്‍

കണ്ണൂര്‍: കണ്ണപുരം സ്‌ഫോടന കേസിലെ മുഖ്യപ്രതി അനൂപ് മാലിക് പിടിയില്‍. കാഞ്ഞങ്ങാട്...

Topics

രാജീവ്‌ ചന്ദ്രശേഖറിന്റെ പിതാവ് എയർ കമ്മഡോർ ചന്ദ്രശേഖർ അന്തരിച്ചു

ബെംഗളൂരു : ബിജെപി സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ...

ബെംഗളൂരുവിലെ 39 ലവൽ ക്രോസുകളിൽ കുടി മേൽപാലങ്ങൾ നിര്‍മിക്കും 

ബെംഗളുരു:ബെംഗളൂരുവിലെ 39 റെയില്‍വേ ലവൽ ക്രോസുകളിൽ കുടി മേൽപാലങ്ങൾ അല്ലെങ്കിൽ അടിപ്പാതകൾ...

ബിക്ലു ശിവ വധകേസ്; മുഖ്യപ്രതി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനും മുന്‍ ഗുണ്ടാ സംഘ തലവനുമായ...

പ്രവാസികൾക്ക് താങ്ങായി നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ്; 5 ലക്ഷം രൂപയുടെ ചികിത്സാ സഹായ പദ്ധതി

ബെംഗളൂരു: പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ചികിത്സയ്ക്കും അപകട മരണങ്ങൾക്ക്...

ഓണാവധി; ബെംഗളുരുവിൽ നിന്നും കണ്ണൂരിലേക്ക് 30ന് സ്പെഷൽ ട്രെയിൻ 

ബെംഗളൂരു: ഓണത്തോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളുരുവിൽ നിന്ന് കണ്ണൂരിലേക്ക് സ്പെഷൽ ട്രെയിൻ...

ഇറച്ചിക്കടകൾക്ക് ഇന്ന് നിരോധനം

ബെംഗളൂരു:വിനായകചതുർഥി പ്രമാണിച്ച് ബെംഗളൂരുവില്‍ ബുധനാഴ്ച ഇറച്ചിക്കടകൾ പ്രവർത്തിക്കുന്നതിന് നിരോധനമേർപ്പെടുത്തി ബിബിഎംപി. അറവുശാലകളും...

മെട്രോ സ്റ്റേഷനിൽ കാൽവഴുതി ട്രാക്കിലേക്ക് വീണ സുരക്ഷാ ജീവനക്കാരനെ രക്ഷപ്പെടുത്തി

ബെംഗളൂരു: മെട്രോ സ്റ്റേഷനിൽ സുരക്ഷാ ഡ്യൂട്ടിക്കിടെ ജീവനക്കാരൻ അബദ്ധത്തിൽ ട്രാക്കിലേക്ക് വീണു....

ട്രാവൽ ഏജൻസി ജീവനക്കാരനെ ആക്രമിച്ചു; 3 പേര്‍ അറസ്റ്റില്‍

ബെംഗളൂരു: ട്രാവൽ ഏജൻസി ജീവനക്കാരനെ ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍....

Related News

Popular Categories

You cannot copy content of this page