ഹൈദ്രബാദ്: മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ (കെസിആർ) മകളും എംഎല്‍സിയുമായ കെ കവിതയെ പാർട്ടിയില്‍ നിന്ന് സസ്പെൻഡ് ചെയ്തു. കെസിആറിന് എതിരായ സിബിഐ അന്വേഷണത്തിന് ഉത്തരവാദി പാർട്ടിയിലെ മുതിർന്ന നേതാവും ബന്ധുവുമായ ടി ഹരീഷ് റാവുവാണെന്ന് പരസ്യമായി ആരോപിച്ചതാണ് സസ്പെൻഷന് കാരണം.
ഭാരത് രാഷ്ട്ര സമിതിയില്‍ (ബിആർഎസ്) വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി എന്നുള്ളതാണ് ആരോപണം. പാർട്ടി എംഎല്‍സി കെ. കവിതയുടെ സമീപകാല പെരുമാറ്റവും തുടർച്ചയായ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളും ബിആർഎസ് പാർട്ടിക്ക് ദോഷം വരുത്തുന്നതിനാല്‍ പാർട്ടി നേതൃത്വം ഈ വിഷയം ഗൗരവമായി കാണുന്നു. കെ കവിതയെ അടിയന്തര പ്രാബല്യത്തോടെ പാർട്ടിയില്‍ നിന്ന് സസ്‌പെൻഡ് ചെയ്യാൻ പാർട്ടി പ്രസിഡന്റ് കെ ചന്ദ്രശേഖര റാവു തീരുമാനമെടുത്തുവെന്ന് പ്രസ്താവനയില്‍ അറിയിച്ചു.
കുറച്ചുകാലമായി പാർട്ടിയ്ക്കെതിരെയും പാർട്ടിയിലെ ഉന്നതർക്കെതിരെയും നിരന്തരം വിമർശനങ്ങള്‍ ഉയർത്തിയതിനെ തുടർന്ന് കവിത നേതൃത്വത്തിന്റെ അപ്രീതിക്ക് പാത്രമായിരുന്നു. ഇതിനേത്തുടർന്ന് കവിതയെ പാർട്ടിയില്‍നിന്ന് പുറത്താക്കിയേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
SUMMARY: ‘Anti-party activity’; BRS suspends K. Kavitha