
മുംബൈ: പിന്നണി ഗാനരംഗത്തുനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ബോളിവുഡിലെ യുവഗായകരിൽ ഏറ്റവും ശ്രദ്ധേയനായ അരിജിത് സിങ്. പുതിയ പാട്ടുകൾ പാടില്ലെന്ന് ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രഖ്യാപിച്ചത്. കരിയറിലെ ഏറ്റവും മികച്ച സമയത്താണ് വൈകാരികമായ കുറിപ്പിലൂടെ അരിജിത് സിങ് ഈ അപ്രതീക്ഷിത തീരുമാനം അറിയിച്ചത്. ഇനിമുതൽ പുതിയ സിനിമകളിൽ പിന്നണി ഗായകനായി കരാറുകളിൽ ഒപ്പിടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
“എല്ലാവർക്കും പുതുവത്സരാശംസകൾ. ഇത്രയും വർഷം ഒരു ശ്രോതാവെന്ന നിലയിൽ എനിക്ക് നൽകിയ എല്ലാ സ്നേഹത്തിനും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഇനിമുതൽ ഒരു പിന്നണി ഗായകനെന്ന നിലയിൽ പുതിയ ജോലികൾ ഏറ്റെടുക്കില്ലെന്ന് സന്തോഷപൂർവം അറിയിക്കുന്നു. ഞാൻ ഇത് ഇവിടെ അവസാനിപ്പിക്കുകയാണ്. ഇതൊരു അത്ഭുതകരമായ യാത്രയായിരുന്നു,” അരിജിത് സിങ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
പിന്നീട് തന്റെ സ്വകാര്യ അക്കൗണ്ടിലൂടെ പങ്കുവെച്ച മറ്റൊരു കുറിപ്പിൽ അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “ദൈവം എന്നോട് വളരെ കരുണയുള്ളവനായിരുന്നു. നല്ല സംഗീതത്തിന്റെ ആരാധകനാണ് ഞാൻ. ഭാവിയിൽ ഒരു ചെറിയ കലാകാരൻ എന്ന നിലയിൽ കൂടുതൽ കാര്യങ്ങൾ പഠിക്കാനും സ്വന്തമായി സംഗീതം സൃഷ്ടിക്കാനും ഞാൻ ശ്രമിക്കും.” കഴിഞ്ഞ കാലങ്ങളിൽ ശ്രോതാക്കളെന്ന നിലയിൽ നിങ്ങൾ എനിക്ക് നൽകിയ സ്നേഹത്തിന് നന്ദി. ഇനി മുതൽ പിന്നണി ഗായകനായി പുതിയ ജോലികൾ ഏറ്റെടുക്കില്ലെന്ന് സന്തോഷത്തോടെ അറിയിക്കുന്നു. ഞാൻ ഇത് അവസാനിപ്പിക്കുകയാണ്. ഇതൊരു അത്ഭുതകരമായ യാത്രയായിരുന്നു. ദൈവം എന്നോട് അങ്ങേയറ്റം ദയ കാണിച്ചു. നിങ്ങളുടെ എല്ലാ പിന്തുണയ്ക്കും ഒരിക്കൽ കൂടി നന്ദി. തീർപ്പാക്കാത്ത ജോലികൾ ഞാൻ പൂർത്തിയാക്കും. അതിനാൽ ഈ വർഷം നിങ്ങൾക്ക് ചില റിലീസുകൾ പ്രതീക്ഷിക്കാം. ഞാൻ സംഗീതം ചെയ്യുന്നത് നിർത്തുന്നില്ല എന്നത് വ്യക്തമാക്കാനും ആഗ്രഹിക്കുന്നു’- അര്‍ജിത് സിങ് കുറിച്ചു.
ബോളിവുഡിനു നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച പാട്ടുകാരനാണ് അര്‍ജിത് സിങ്. ആഷിഖി 2ലെ തും ഹി ഹോ, ബ്രഹ്മാസ്ത്രയിലെ കേസരിയാ, തമാശയിലെ അഗർ തും സാഥ് ഹോ, ദിൽവാലേയിലെ ഗാനങ്ങളടക്കം നിരവധി ശ്രദ്ധേയ പാട്ടുകൾ അദ്ദേഹത്തിന്റേതായി പുറത്തു വന്നിട്ടുണ്ട്. രണ്ട് തവണ മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്.
SUMMARY: Arijit Singh shocks fans; announces retirement from playback singing













