Monday, July 28, 2025
24.1 C
Bengaluru

ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം; രാജ്യവ്യാപക പ്രതിഷേധം

ആലപ്പുഴ: ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം. വിഷയം ഉന്നയിച്ച് ഇന്ന് പാര്‍ലമെന്റ് കവാടത്തില്‍ പ്രതിപക്ഷ എം പി മാര്‍ പ്രതിഷേധിക്കും. പ്രതിപക്ഷം വിഷയം പാര്‍ലമെന്റിലും ഉന്നയിക്കും. ദുർഗ് റെയിൽവേ സ്റ്റേഷനിൽവെച്ച് അറസ്റ്റിലായ കന്യാസ്ത്രീകളായ സി. പ്രീതി മേരി, സി. വന്ദന ഫ്രാൻസിസ് എന്നിവർ റിമാൻഡിലാണ്. ഒരു പറ്റം ബജ്റംഗ്‌ദൾ പ്രവർത്തകർ കന്യാസ്ത്രീകളെ വളഞ്ഞ് ബഹളമുണ്ടാക്കിയതിനെത്തുടർന്നായിരുന്നു അറസ്റ്റ്.

കന്യാസ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാന്‍ നേരിട്ട് ഇടപെടണമെന്നും, സുതാര്യവും നീതിയുക്തവുമായ നടപടി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയച്ചു. കന്യാസ്ത്രീകള്‍ക്കായി ജാമ്യാപേക്ഷ ഇന്ന് സമര്‍പ്പിക്കും. കസ്റ്റഡിയില്‍ എടുത്ത ശേഷം ഇവരുമായി ആശയവിനിമയം നടത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ബന്ധുക്കള്‍ പരാതിയുമായി സമീപിച്ചുവെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ നേരിട്ട് ഇടപെടണമെന്നും സുതാര്യവും നീതിയുക്തവുമായ നടപടി ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

SUMMARY:Arrest of nuns in Chhattisgarh; Nationwide protests

 

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ചര്‍ച്ചയില്ല; കേരള എംപിമാരുടെ അടിയന്തര പ്രമേയ നോട്ടീസ് തള്ളി

ഡൽഹി: മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പാർലമെൻറിൻറെ ഇരു സഭകളിലും പ്രതിഷേധം. ഛത്തീസ്ഗഡില്‍...

വഞ്ചനാക്കുറ്റം; നടൻ നിവിൻ പോളിക്ക് നോട്ടീസ്

കൊച്ചി: വഞ്ചനാകേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നടൻ നിവിൻ പോളിക്ക്...

ഓപ്പറേഷന്‍ സിന്ദൂര്‍: പാര്‍ലമെന്‍റിലെ ചര്‍ച്ചയില്‍ താന്‍ സംസാരിക്കില്ലെന്ന് തരൂര്‍

ന്യൂഡൽഹി: ലോക്സഭയില്‍ 'ഓപ്പറേഷൻ സിന്ദൂർ' വിഷയത്തില്‍ ഇന്ന് ചർച്ചകള്‍ക്ക് തുടക്കമാകും. പതിനാറ്...

എച്ച്ഐവി ബാധിതനെന്നു സ്ഥിരീകരണം; യുവാവിനെ സഹോദരിയും ഭർത്താവും ചേർന്ന് ആംബുലൻസിൽ വച്ച് കഴുത്തു ഞെരിച്ചു കൊന്നു

ബെംഗളൂരു: എച്ച്ഐവി ബാധിതനായ സഹോദരനെ ആശുപത്രിയിലേക്കു കൊണ്ടു പോകുന്നതിനിടെ ആംബുലൻസിൽ വച്ച്...

വാഗമണ്ണില്‍ കൊക്കയില്‍ വീണ യുവാവിനെ രക്ഷപെടുത്തി

ഇടുക്കി: വാഗമണ്ണിന് സമീപം ചാത്തൻ പാറയില്‍ കൊക്കയില്‍ വീണ യുവാവിനെ രക്ഷപ്പെടുത്തി....

Topics

ബന്നാർഘട്ട പാർക്കിലൂടെയുള്ള ദേശീയപാത; അനുമതി നൽകുന്നതിൽ വനം വകുപ്പ് തീരുമാനം ഉടൻ

ബെംഗളൂരു: ബന്നാർഘട്ട ദേശീയ പാർക്കിലൂടെ 6.68 കിലോമീറ്റർ ദൂരത്തിൽ ദേശീയ പാത...

ഗതാഗത കുരുക്കിനു പരിഹാരം; ഔട്ടർ റിങ് റോഡിൽ ഇന്നു മുതൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഔട്ടർ റിങ് റോഡിൽ കാർത്തിക് നഗർ ജംക്ഷൻ മുതൽ കലാമന്ദിർ...

ദക്ഷിണേന്ത്യൻ രുചി തേടി രാമേശ്വരം കഫേയിലെത്തി ‘ഗെയിം ഓഫ് ത്രോൺസ്’ താരം; വൈറലായി ചിത്രങ്ങൾ

ബെംഗളൂരു: രാമേശ്വരം കഫേയിലെ തനതു ദക്ഷിണേന്ത്യൻ രുചി നുണയാനെത്തിയ ജനപ്രിയ ടെലിവിഷൻ...

കർണാടകയിൽ നാളെയും കനത്ത മഴ തുടരും; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബെംഗളൂരു: സംസ്ഥാനത്ത് കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ നാളെ 6 ജില്ലകളിൽ കേന്ദ്ര...

ബെംഗളൂരുവിൽ 5 ദിവസം മഴ തുടരും; കുംടയിൽ ചുരത്തിൽ മണ്ണിടിച്ചിൽ

ബെംഗളൂരു: നഗരത്തിൽ അടുത്ത 5 ദിവസം കൂടി മഴ തുടരാൻ സാധ്യതയെന്ന്...

കൊടുംക്രൂരത; ബെംഗളൂരുവിൽ സഹോദരന്റെ രണ്ടുമക്കളെ യുവാവ് ചുറ്റികകൊണ്ട്‌ അടിച്ചുകൊന്നു

ബെംഗളുരു: സഹോദരന്റെ എട്ടും ആറും വയസ്സുള്ള ആൺകുട്ടികളെ യുവാവ് ചുറ്റികയും ഇരുമ്പുവടിയും...

ബെംഗളൂരുവിൽ ജ്വല്ലറി മോഷണം; മുഖംമൂടി സംഘം കളിതോക്ക് ചൂണ്ടി 18 ലക്ഷം രൂപയുടെ സ്വർണം കവർന്നു

ബെംഗളൂരു: മാഗഡി റോഡിൽ ജ്വല്ലറി ഉടമയെയും ജീവനക്കാരനെയും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി...

ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കുന്നതിനെതിരെ പ്രക്ഷോഭത്തിന് ബിജെപി

ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കുന്നതിനെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ ബിജെപി....

Related News

Popular Categories

You cannot copy content of this page